Publish Date: Sat, 09 Jul 2022 (13:58 IST)
Updated Date: Sat, 09 Jul 2022 (14:01 IST)
തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 2722 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് മൂലം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗമുക്തി നേടിയത് 2413 പേരാണ്. ചെന്നൈയില്‍ കേസുകള്‍ 1000ന് താഴെയെത്തിയിട്ടുണ്ട്. 939 പേര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം ഇന്ത്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 18,840. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 43 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമാണ്. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 122335 ആയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ 15899 പേരാണ് രോഗമുക്തി നേടിയത്.