Publish Date: Mon, 11 Jul 2022 (12:01 IST)
Updated Date: Mon, 11 Jul 2022 (12:04 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,678 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംമൂലം 26 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 14,629 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 1,30,713 പേരാണ്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.99 ശതമാനമായി ഉയര്‍ന്നു. 198.88 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.