Daily Horoscope
✕

ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്ന് ആന്റണി പെരുമ്പാവൂര്‍, 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒ.ടി.ടി റിലീസിന് ?

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (14:52 IST)
ഒന്നല്ല മൂന്നു ദേശീയ അവാര്‍ഡുകളാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'റിലീസിന് മുമ്പേ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ച സിനിമ ഒ.ടി.ടി റിലീസ് ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.
 
ആമസോണ്‍ പ്രൈമുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും നിര്‍മാതാവ് പറയുന്നു.
 
നിലവില്‍ 50 ശതമാനം ആളുകളെ തിയറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയറ്ററുകളില്‍ ലാഭകരമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.ഇതൊരു വലിയ സിനിമയാണ്. ഇനിയും റിലീസ് നീട്ടിക്കൊണ്ടുപോകാനാകില്ല. തിയറ്ററിലും ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യില്ല. അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയാല്‍ തീയേറ്ററില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ ഉൾക്കടലിലും തെക്ക് കിഴക്കൻ അറബിക്കടലിലും ന്യൂനമർദ്ദം, കേരളത്തിൽ മഴ ചൊവ്വാഴ്ച വരെ തുടരും

ലോക് ഭവനിൽ മാംസാഹാരം വേണ്ടെന്ന് പുതിയ ഗവർണർ, തീട്ടൂരം അല്പം കടന്ന് പോയെന്ന് കെ സി വേണുഗോപാൽ, രൂക്ഷവിമർശനം

അരുണാചൽ അതിർത്തിയിൽ ചൈനീസ് സൈന്യവുമായി തർക്കം തുടരുന്നു; സ്ഥിരീകരിച്ച് ഐ.ടി.ബി.പി: പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്

രൺബീർ കപൂറിനെയും ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടു, വസതിയിലടക്കം നിരീക്ഷണം നടത്തി

തിരെഞ്ഞെടുപ്പ് കമ്മീഷണർമാർ പറഞ്ഞിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയില്ല, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്

അടുത്ത ലേഖനം
Show comments