Publish Date: Fri, 22 Nov 2024 (09:35 IST)
Updated Date: Fri, 22 Nov 2024 (09:30 IST)
സാരി ഉടുക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. സ്ഥിരമായി ഉടുക്കാത്തവർ എന്തെങ്കിലും ഫങ്ഷൻ ഒക്കെ വരുമ്പോൾ സാരിയാകും ചൂസ് ചെയ്യുക. ചിലർക്ക് ഉടുക്കാൻ ഇഷ്ടമാണെങ്കിലും ഉടുക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. സാരി ഉടുക്കുമ്പോൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ സാരി ഉടുപ്പ് എളുപ്പം കഴിയും. സാരിയുടുക്കുമ്പോൾ പിൻ(സേഫ്റ്റി പിൻ) ന്റെ ഉപയോഗം അത്യാവശ്യമാണ്.
* ആദ്യം ചെരുപ്പ് ഇടണം. എന്നിട്ടാകാം സാരി ഉടുക്കാൻ തുടങ്ങേണ്ടത്.
* അല്ലെങ്കില്‍ സാരി കയറിപ്പോകും.
* ചെറിയ ഹീൽ ഉള്ള ചെരുപ്പ് ആണെങ്കിൽ ശരീരത്തിന് നല്ല ഷെയ്പ്പ് കിട്ടും.
* ഷേയ്പ്പുള്ള അണ്ടര്‍ സ്‌കേര്‍ട് ഉപയോഗിക്കുക
* സാരി ഉടുക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നമായി തോന്നുന്നത് സാരിയുടെ ഞൊറി തന്നെയാണ്.
* അതുകൊണ്ട് തന്നെ സാരി ഉടുക്കുമ്പോള്‍ വലിയ ഞൊറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
* ചെറിയ ഞൊറികൾ എടുത്ത് ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് നന്നായി ടക്ക് ഇൻ ചെയ്യുക.
* ഷിഫോണ്‍, ജോര്‍ജെറ്റ്, ജ്യൂട്ട്, ലിനന്‍ കോട്ടന്‍ തുടങ്ങിയ സാരികൾ ഉടുത്താൽ നല്ല ഷേയ്പ് ഉണ്ടാകും.
* വണ്ണം ഉള്ളവർ അഴിച്ചിടുന്നതാകും ഭംഗി.
* നേരത്തെ, പ്ലീറ്റ് ഒക്കെ എടുത്ത് ഇസ്തിരി ഇട്ട് വയ്ക്കുന്നത് നല്ലതാണ്.
നിഹാരിക കെ എസ്
Publish Date: Fri, 22 Nov 2024 (09:35 IST)
Updated Date: Fri, 22 Nov 2024 (09:30 IST)