Publish Date: Wed, 10 Feb 2021 (07:19 IST)
Updated Date: Wed, 10 Feb 2021 (07:20 IST)
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു, പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 89 രൂപ 48 പൈസായായി ഉയർന്നു. ഡീസലിന് 83 രൂപ 52 പൈസയാണ് തിവനന്തപുരത്തെ വില. കൊച്ചി നഗരത്തിൽ പെട്രോളിന്റെ വില 87 രൂപ 76 പൈസയായി ഡിസലിന് 81 രൂപ 92 പൈസ നൽകണം. സംസ്ഥാനത്തെ ചില ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നിട്ടുണ്ട്. 10 ദിവസത്തിനിടെയിൽ ഇത് നാലാം തവണയാണ് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ 16 രൂപയിലധികമാണ് ഇന്ധന വിലയിൽ വർധനവുണ്ടായത്. ആഗോള വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചതിനാൽ അസംസ്കൃത എണ്ണയ്ക്ക് വില വർധിച്ചതാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണം.