Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസ്: തരൂരിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസ്: തരൂരിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി
, ചൊവ്വ, 9 ഫെബ്രുവരി 2021 (12:50 IST)
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് ശശി തരൂർ ഉൾപ്പടെയുള്ളവർക്ക് എതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസിൽ ഉത്തർപ്രദേശ് പൊലീസിനും, ഡൽഹി പൊലീസിനും നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം നോട്ടീസിൽ മറുപടി നൽകാനാണ് കോടതി ഉത്തരവിട്ടിയ്ക്കുന്നത്. ട്രാക്ടർ റാലിയ്ക്കിടെ കർഷകൻ മരിച്ചതുമായി ബന്ധപ്പെട്ട സ്ഥിരീകരിയ്ക്കാത്ത വാർത്ത ട്വീറ്റ് ചെയ്തതിനാണ് ശശീ തരൂർ ഉൾപ്പടെയുള്ളവർക്കെതിരെ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തത്. തരൂരിനെ കൂടാതെ മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പണ്ഡെ, വിനോദ് ജോസ്, സഫർ ആഘ, പരേഷ നാഥ്, അനന്ത് നാഥ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുലാം നബി ആസാദിനുള്ള യാത്രയയപ്പിൽ കരഞ്ഞ് മോദി, പിന്നാലെ സല്യുട്ട്, വീഡിയോ !