Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓട്സ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളു !

ഓട്സ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളു !
, ചൊവ്വ, 9 ഫെബ്രുവരി 2021 (15:08 IST)
ഓട്‌സ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എന്താണ് നേട്ടമെന്ന് സംശയിക്കുന്നവരുണ്ട്. ഓട്‌സിന്റെ ഗുണങ്ങള്‍ അറിയാത്തവരിലാണ് ഈ ആശങ്കകള്‍. സോഡിയം കുറവായ ഓട്‌സില്‍ വൈറ്റമിനുകൾ, മിനറൽ, ആന്റിക്സിഡന്റ് എന്നിവയും നാരുകളുമുണ്ട്. ഓട്സിൽ 66 ശതമാനമാണ് കാർബോഹൈഡ്രേറ്റും 11 ശതമാനം നാരുകളുമുണ്ട്. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നൽ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്സിനുണ്ട്. ഓട്സ് ധാന്യത്തിൽ 2.3 മുതൽ 8.5% വരെ ബീറ്റ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്.
 
ഓട്‌സിന് ബീറ്റ ഗ്ലൂക്കന് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും ആഗിരണം കുറച്ച്  ഡൈജസ്റ്റീവ് കണ്ടന്റിന്റെ വിസ്കോസിറ്റി കൂട്ടിയും ബൈൽ ആസിഡിന്റെ പുറംതള്ളൽ കൂട്ടുകയും ചെയ്താണ് കെളസ്ട്രോൾ കുറയ്ക്കുന്നത്. പ്രോട്ടീനും ഫാറ്റും ധാരാളമായി അടങ്ങിയിട്ടുള്ള ഓട്‌സ് വളര്‍ച്ചയ്‌ക്കും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും നല്ലതാണ്. വ്യായാമം ചെയ്യുന്നവര്‍ക്ക് ഉത്തമമായ ഭക്ഷണമാണിത്. ഓട്സിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ആരോഗ്യ പ്രധമായ പോളിഫിനോളും അടങ്ങിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയില്‍ വൈറ്റമിന്‍ എ ക്ഷാമമില്ലെന്ന് ആരോഗ്യ വകുപ്പ്