തേജസ്വിനിക്ക് കൂട്ടായി ബാലുവും യാത്രയായി; കണ്ണീരായി ലക്ഷ്മി

Webdunia
ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (09:41 IST)
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവാർത്ത കണ്ണീരോടെയാണ് കേരളം കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. അപകടത്തിൽ മകൾ തേജസ്വിനി നേരത്തേ മരിച്ചിരുന്നു.
 
നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനകളുടെയും ഫലമായാണ് ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജസ്വിനി വന്നത്. എന്നാൽ, ലാളിച്ച് കൊതിതീരും മുൻ‌പേ മകളെ വിധി തിരികെ വിളിച്ചു. പിന്നാലെ ബാലഭാസ്കറിനേയും. ബാലുവിന്റേയും മകളുടെയും ഓർമകളുമായി ലക്ഷ്മി തനിച്ചായി.
 
ലക്ഷ്മിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. 2000 ലാണ് ബാലഭാസ്‌കര്‍ യൂണിവേഴ്സിറ്റി കോളജില്‍ സഹപാഠി കൂടിയായിരുന്ന ലക്ഷ്മിയെ വിവാഹം കഴിച്ചത്. ഏറെ പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനു ശേഷം 2016-ലാണ് തേജസ്വിനി പിറക്കുന്നത്. മകളുടെ പേരിലുള്ള വഴിപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

അടുത്ത ലേഖനം
Show comments