Webdunia - Bharat's app for daily news and videos

Install App

ബാലഭാസ്‌കർ അന്തരിച്ചു; മറഞ്ഞത് വയലിൻ ഈണങ്ങളുടെ ചക്രവർത്തി

Webdunia
ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (08:22 IST)
കാറപകടത്തിൽ പരുക്കേറ്റ് ചികിത്‌സയിലായിരുന്ന പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല(2) നേരത്തേ മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്‌ഷ്മി ഗുരുതരമായ പരുക്കുകളോടെ ചികിത്‌സയിലാണ്.
 
അപകടത്തിൽ ബാലഭാസ്‌കറിന്റെ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. അദ്ദേഹത്തെ നട്ടെല്ലിനും തലച്ചോറിനും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. രണ്ട് ശസ്ത്രക്രിയകളും വിജയമായിരുന്നെങ്കിലും രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം കാരണം സ്ഥിതി ഗുരുതരമായി തുടർന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
 
ശസ്ത്രക്രിയയുടെ പിറ്റേദിവസം ബാലഭാസ്കറിന്റെ ഒരു കണ്ണ് കുറച്ചുസമയം തുറന്നിരുന്നു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുമുണ്ടായിരുന്നു. രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങളാണ് ആശങ്കയ്ക്ക് വകനൽകിയത്. അതിൽ മാറ്റമുണ്ടായാൽ ബാലഭാസ്കർ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ ഡോക്ടർമാർക്കുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടാവുകയും ബാലഭാസ്കർ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
 
സെപ്റ്റംബർ 25ന് പുലർച്ചെ നാലരയോടെയാണ് തിരുവനന്തപുരത്ത് വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ബാലഭാസ്കറിന്റെ സുഹൃത്തായ അർജുൻ ആണ് കാറോടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments