Webdunia - Bharat's app for daily news and videos

Install App

സുശാന്തുമായി പ്രണയത്തിലായിരുന്നു, വിശ്വസ്തനല്ല എന്ന് ബോധ്യപ്പെട്ടതോടെ പിരിഞ്ഞു: സമ്മതിച്ച് സാറ അലി ഖാൻ

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (13:24 IST)
സുശാന്ത് സിങ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിരിഞ്ഞു എന്നും സമ്മതിച്ച് ബോളിവുഡ് താരം സാറ അലി ഖാൻ. ചുരുങ്ങിയ കാലം മാത്രമാണ് സുശാന്തുമായി പ്രണയബന്ധം ഉണ്ടായിരുന്നത്. ആ ബന്ധത്തിൽ സുശാന്ത് വിശ്വസ്തത പുലർത്തിയില്ല എന്നും അതിനാലാണ് പിരിഞ്ഞത് എന്നും സാറ അലി ഖാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകി. ഇരുവർക്കുമിടയിൽ നടന്ന വാട്ട്സ് ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ നടി എൻസിബിയ്ക്ക് കൈമാറിയിരുന്നു.   
 
സുഷാന്തുമായി ഒന്നിച്ച് നിരവധി യാത്രകൾ നടത്തിയിട്ടുണ്ട് എങ്കിലും ഒരിയ്ക്കൽപോലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കേദാർനാഥിന്റെ സെറ്റി‌വച്ച് സാറ അലിഖാൻ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന റിയ ചക്രബർത്തിയുടെ മൊഴി സാറ നിഷേധിച്ചു. 2019 ജനുവരിയോടെ തങ്ങൾ വേർപി‌രിഞ്ഞു എന്നും സാറ എൻസിബിയ്ക്ക് മൊഴി നൽകി. സാറ അലി ഖാന്റെ അരങ്ങേറ്റ ചിത്രം കേദാർനാഥിന്റെ സെറ്റിൽവച്ചാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും ചേർന്ന് നടത്തിയ യാത്രയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാൻസിലെ മോദി - ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ ചോദ്യങ്ങൾ ഒഴിവാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി അമേരിക്കൻ സ്ഥാനപതി

ഓണം ലഹരിമുക്തവും സമാധാനപരവുമാക്കണം; ജാഗ്രത ശക്തമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ

തൂഫാന്‍ ഇഫക്ട്? ഓണം പ്രമാണിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മദ്യവില്പന 233 കോടി രൂപയായി കുതിച്ചുയര്‍ന്നു

സ്വർണവില വീണ്ടും 1,20,000ത്തിന് മുകളിലെത്തി, 20 ദിവസത്തിനിടെ ഉയർന്നത് 15,000 രൂപ!

ലാപ്ടോപ്പ് ചീത്തയാകാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments