Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യഥാർത്ഥത്തിൽ എത്രപേർ മരിച്ചു എന്നറിയില്ല, ഇന്ത്യ കണക്കുകൾ മറച്ചുവയ്ക്കുന്നു എന്ന് ട്രംപ്

യഥാർത്ഥത്തിൽ എത്രപേർ മരിച്ചു എന്നറിയില്ല, ഇന്ത്യ കണക്കുകൾ മറച്ചുവയ്ക്കുന്നു എന്ന് ട്രംപ്
, ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (11:16 IST)
വാഷിങ്ടണ്‍: ഇന്ത്യ പുറത്തുവിടുന്ന കൊവിഡ് കണക്കുകൾ ശരിയല്ല എന്ന് പൊതുവേദിയിൽ വിമർശനം ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയ്ക്കൊപ്പമാന് ട്രംപ് ഇന്ത്യയെയും വിമർശിച്ചത് എന്നതാണ് ശ്രദ്ധേയം യഥാർത്ഥത്തിൽ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ എത്രപേരാണ് മരണപ്പെട്ടത് എന്നത് അറിയില്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് മുന്നോടിയായി ക്ലീവ് ലാന്‍ഡിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയില്‍ നടന്ന സംവാദത്തിലാണ് ഇന്ത്യയ്ക്കെതിരെ ട്രംപ് രംഗത്തെത്തിയത്.
 
പ്രസംഗത്തില്‍ രണ്ടുതവണയാണ് ട്രംപ് ഇന്ത്യയെ പരാമര്‍ശിച്ചത്. 'ചൈനയും ഇന്ത്യയും റഷ്യയും യഥാര്‍ത്ഥ കണക്കുകളല്ല പുറത്തു വിടുന്നത്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എത്രപേരാണ് വൈറസ് ബാധ മൂലം മരിച്ചതെന്ന് നമുക്ക് അറിയില്ല. കോവിഡ് ബാധിച്ച്‌ 10 ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചത്. ഇതില്‍ കൂടുതല്‍ മരണവും അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വിഷയത്തിൽ ചൈനയോടും റഷ്യയോടും ചേർത്ത് ഇതാദ്യമായാണ് ട്രംപ് ഇന്ത്യയെതിരെ വിമർശനം ഉന്നയിയ്ക്കുന്നത്.  
 
കൊവിഡ് ബാധ മൂലം എത്ര അമേരിക്കൻ കുടുംബങ്ങൾക്കാണ് ഉറ്റവരെ നഷ്ടപ്പെട്ടത് എന്ന ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ ചോദ്യത്തിന് ചൈനയാണ് അതിന് ഉത്തരവാദി എന്നായിരുന്നു ട്രംപിന്റെ മറുപടി. കൊവിഡ് കാലത്ത് വൻ ജനാവലിയോടെ തെരെഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിച്ചതിലും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി സ്ഥാനാര്‍ത്ഥി ട്രംപിനെ കടന്നാക്രമിച്ചു. ട്രംപ് നുണയനാണെന്നും അത് എല്ലാവർക്കും അറിയാം എന്നും ജോ ബൈഡന്‍ കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാത്‌മാഗാന്ധി: ഇന്ത്യയുടെ മനസിലെ നിത്യചൈതന്യം