ഭയം, സാഹസിക രക്ഷപെടൽ, ഒടുവിൽ സന്തോഷം- വ്യോമസേന രക്ഷപെടുത്തിയ പൂർണ ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി
ഹെലികോപ്ടറിൽ രക്ഷപെടുത്തിയ പൂർണ ഗർഭിണിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി
Publish Date: Fri, 17 Aug 2018 (16:29 IST)
Updated Date: Fri, 17 Aug 2018 (16:31 IST)
വ്യോമസേനയുടെ രക്ഷാപ്രവർത്തകർ ഹെലികോപ്ടറിൽ അതിസാഹസികമായി രക്ഷപെടുത്തിയ പൂർണ ഗർഭിണിയായ യുവതിക്ക് ആൺകുഞ്ഞ് പിറന്നു. കേരളം ഇന്നുവരെ കാണാത്ത പ്രളയ ഭീതിയിൽ അകപ്പെട്ടവരിൽ നിരവധി കുഞ്ഞുങ്ങളും ഗർഭിണികളുമുണ്ടായിരുന്നു. ആരോഗ്യ നില പരിശോധിച്ച ശേഷം അപകടമൊന്നുമുണ്ടാകില്ലെന്ന് ഡോക്ടർമാർ ഇറപ്പ് വരുത്തിയതിന് ശേഷമാണ് വ്യോമസേനയുടെ ഉദ്യോഗസ്ഥർ യുവതിയെ ഹെലികോപ്ടർ മുഖേനെ രക്ഷപെടുത്താൻ തീരുമാനിച്ചത്.
പ്രളയക്കെടുതുയിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശിനിയെയാണ് അതിസാഹസികമായി സൈന്യം രക്ഷപ്പെടുത്തിയത്. ആർമി ഹോസ്പിറ്റലിൽ വെച്ചാണ് ഇവർ കുഞ്ഞിന് ജന്മം നൽകിയത്.