കേരളത്തിന് കൈത്താങ്ങ്; സഹായവുമായി വിജയ് സേതുപതിയും ധനുഷും രംഗത്ത്
കേരളത്തിന് കൈത്താങ്ങ്; സഹായവുമായി വിജയ് സേതുപതിയും ധനുഷും രംഗത്ത്
Publish Date: Fri, 17 Aug 2018 (16:20 IST)
Updated Date: Fri, 17 Aug 2018 (17:36 IST)
കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതിയില്‍ കുടുങ്ങിയവര്‍ക്ക് സഹായവുമായി നടന്മാരായ വിജയ് സേതുപതിയും ധനുഷും. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും സംഭാവന നല്‍കി.
ധനുഷ് 15 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവുമാണ് സംഭവാന ചെയ്‌തത്. കേരളത്തിന് കഴിയാവുന്ന സഹായം ചെയ്‌തു നല്‍കണമെന്ന് തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അഭ്യര്‍ഥിച്ചിരുന്നു.
10 ലക്ഷം രൂപയാണ് വിശാല്‍ കേരളത്തിന് നല്‍കിയത്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍, താര സഹോദരന്മാരായ സൂര്യ, കാര്‍ത്തി, സിദ്ധാര്‍ത്ഥ് നടി രോഹിണി തുടങ്ങിയവര്‍ ധനസഹായം നല്‍കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
കമല്‍ ഹാസനും കാര്‍ത്തിയും തുക കൈമാറി. കഴിഞ്ഞ ദിവസം കാര്‍ത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് തുക കൈമാറിയത്.