Publish Date: Fri, 17 Aug 2018 (15:52 IST)
Updated Date: Fri, 17 Aug 2018 (15:55 IST)
കേരളത്തെ പിടിച്ചുകുലുക്കിയ വെള്ളപ്പൊക്കത്തിൽ നിരവധിയാളുകൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. അനവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. നിരവധി ആളുകൾ ഇപ്പോഴും രക്ഷാപ്രവർത്തനം കാത്ത് കിടക്കുകയാണ്. താനിപ്പോൾ സേഫ് ആണെന്ന് നടി അനന്യ വ്യക്തമാക്കി.
വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് നടി ആശാ ശരതിന്റെ വീട്ടിലാണ് അനന്യ സംരക്ഷണം തേടിയിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെള്ളം കയറാത്ത വീടുകളിലേക്ക് താമസസൌകര്യം ഇല്ലാത്തവരെ മാറ്റിപാർപ്പിക്കണമെന്നും അതിനായി എല്ലാവരും സംരക്ഷിക്കണമെന്നും അനന്യ ആവശ്യപ്പെടുന്നു.
മലയാളത്തില്‍ നിന്നും ഏറ്റവുമധികം സഹായങ്ങളുമായി എത്തിയത് നടന്‍ ടൊവിനോ തോമസായിരുന്നു. ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടു നൽകിയിരുന്നു. അതോടൊപ്പം, പടിയൂരിലെ ദുരിതാശ്വാസ ക്യംപിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താരം നേരിട്ടെത്തിയിരുന്നു.
ജനങ്ങള്‍ക്കൊപ്പം പച്ചക്കറിയും മറ്റുള്ള സാധാനങ്ങള്‍ ചുമന്ന് ക്യാംപിലേക്ക് എത്തിക്കുകയും ക്യംപില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടാണ് ടൊവിനോ മടങ്ങിയത്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കണമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇന്നും രക്ഷാപ്രവർത്തനത്തിന് മുന്നിൽ തന്നെയുണ്ട് ടൊവിനോ.