Daily Horoscope
✕

‘ഞാനിവിടെയൊക്കെ തന്നെ കാണും, ഇവിടേക്ക് വരാൻ എനിക്കാരുടേയും അനുവാദം വേണ്ട‘- മോഹൻലാൽ

‘എനിക്കാരുടെയും അനുവാദം വേണ്ട’- മരണമാസ് ഡയലോഗുമായി മോഹൻലാൽ

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (09:18 IST)
ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് തിരിശീലയിട്ടുകൊണ്ട് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിന് എത്തി. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു മോഹൻലാൽ. തനിക്ക് ഇവിടേക്ക് വരണമെങ്കിൽ ആരുടേയും അനുവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
‘എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ഈ നഗരത്തിൽ വെച്ചാണ് ഉണ്ടായത്. ഇവിടെയാണ് ഞാൻ പഠിച്ചത്. ഇവിടെയാണ് എന്റെ മുഖത്ത് ആദ്യ ക്ലാപ്പ് അടിച്ചത്. എന്റെ വിവാഹം നടന്നതും ഇവിടെ വെച്ച് തന്നെ. പുരസ്കാരത്തിനുള്ള മത്സരത്തിൽ ഞാൻ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ അതെന്ന് അംഗീകാരങ്ങൾ നേടിത്തന്നു. പലപ്പോഴും വഴിമാറിപ്പോയി. അവാർഡ് ലഭിച്ച ആളുകളോട് ഇന്നുവരെ എനിക്ക് അസൂയ തോന്നിയിട്ടില്ല. മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് തോന്നാറുണ്ട്.’
 
‘ഇന്ദ്രൻസിന് എന്റെ എല്ലാ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് ഇനിയും മികച്ച വേഷങ്ങൾ ലഭിക്കട്ടെ. നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവതിക്കും മറ്റെല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ. എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാൻ ആരുടെയും അനുവാദം ആവശ്യമില്ല. കഴിഞ്ഞ 40 വർഷങ്ങളിലേറെയായി ഞാൻ നിങ്ങൾക്കിടയിലുള്ളയാളാണ്. പ്രിയപ്പെട്ട സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അവകാശമാണ്.‘
 
‘സിനിമയിൽ സമർപ്പിച്ച എന്റെ അരങ്ങിനും ഒരു തിരശീലയുണ്ട് എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. ആ തിരശീല വീഴുന്നത് വരെ ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും’ - മോഹൻലാൽ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: നിയമവിരുദ്ധമായി മദ്യം നൽകിയ 3 പ്രമുഖ ബാറുകളുടെ ലൈസൻസ് എക്സൈസ് സസ്‌പെൻഡ് ചെയ്തു

ഇന്ന് വൈകീട്ടോടെ തുലാവർഷമെത്തും, 12 ജില്ലകളിലും മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ ഒക്ടോബർ 21ന് തുടങ്ങും; ആർഎച്ച്പി സമർപ്പിച്ചു, പ്രൈസ് ബാൻഡ് 1065 -1119 രൂപ

വ്യാപാര ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് ജയശങ്കര്‍; അടുത്തയാഴ്ച റൂബിയോ ഇന്ത്യ സന്ദര്‍ശിക്കും

ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; ഹോര്‍മുസിന് സമീപം പ്രൊജക്‌റ്റൈലുകള്‍ പതിച്ച് രണ്ട് കപ്പലുകള്‍ മുങ്ങി

അടുത്ത ലേഖനം
Show comments