വരന്റെ വീടിന് അത്ര ഭംഗിപോരെന്ന് കാരണവ‌ൻ‌മാർ, വിവാഹം ബന്ധുക്കൾ മുടക്കും എന്ന് ഉറപ്പായതോടെ കമിതാക്കൾ ഒളിച്ചോടി കല്യാണം കഴിച്ചു !

Webdunia
ശനി, 16 മാര്‍ച്ച് 2019 (16:03 IST)
കോട്ടയം: വരന്റെ വീടിന് ഭംഗി പോരാ എന്ന കാരണം പറഞ്ഞ് ബന്ധുക്കൾ വിവാഹം മുടക്കും എന്നുറപ്പായതോടെ കമിതാക്കൾ ഒളിച്ചോടി വിവാഹം കഴിച്ചു. കോട്ടയത്തെ എരുമേലിയിലാണ് സംഭവം ഉണ്ടായത്. വർഷങ്ങളായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും ഒടുവിൽ ബന്ധുക്കൾ ഈ വിവാഹത്തിന് സമ്മദിക്കുകയും ചെയ്തു.
 
വിവാഹത്തിന് മുന്നോടിയാടിയായി വരന്റെ വീടുകാണാൻ വധുവിന്റെ വീട്ടുകാരെത്തുകയും ചെയ്തു. അവിടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്. വരന്റെ വീടിന് അത്ര ഭംഗിപോരാ എന്നാണ് ബന്ധുക്കളുടെ അഭിപ്രായം. ഇക്കാരണം പറഞ്ഞ് വിവാഹം മുടക്കാനാണ് ബന്ധുക്കളുടെ പരിപാടി എന്ന് മനസിലായതോടെ യുവാവും യുവതിയും ഒളിച്ചോടുകയായിരുന്നു.
 
കാഞ്ഞിരപ്പള്ളിയിലെ കോളേജിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങിയ 21കാരി ഏറെ വൈകിയും വീട്ടിലെത്താതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി കാമുകനൊപ്പമാണ് പോയതെന്ന മനസിലായി. ഇരുവരും വിവാഹിതരായതായും ഉടൻ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാം എന്ന് അറിയിച്ചതായും പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

വെറ്ററിനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനോടുളള ആദരവ്; കേരള ബജറ്റില്‍ റാഗിംഗ് വിരുദ്ധ ആപ്പും നിയമവും

മലബാറിലെ ട്രെയിൻ യാത്രയ്ക്ക് വേഗം കൂടുന്നു, ഷൊർണൂർ- മംഗളുരു പാതയിലെ വേഗത 130 കിലോമീറ്ററാക്കാൻ റെയിൽവേ

ആളുകളെ കൊന്നുതീർത്തല്ല പ്രശ്നത്തിന് പരിഹാരം കാണേണ്ടത്, ഇസ്രായേൽ യാഥാർഥ്യം തിരിച്ചറിയണമെന്ന് ജെ ഡി വാൻസ്

പ്രതീക്ഷിച്ച പാക്കേജുകൾ ഒന്നും ബജറ്റിലില്ല, പ്രതിദിനം 6000 രൂപ വരെ നഷ്ടമെന്ന് സ്വകാര്യ ബസുടമകൾ

സ്വകാര്യ ബസുകൾക്ക് സർക്കാരിൻ്റെ കൈതാങ്ങ്, ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

അടുത്ത ലേഖനം
Show comments