Publish Date: Sat, 06 Oct 2018 (13:46 IST)
Updated Date: Sat, 06 Oct 2018 (13:48 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ദിലീപ് ജയിലിലായപ്പോൾ നടി കെ പി എ സി ലളിത അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. സംഭവം വിവാദമാവുകയും ലളിതയ്ക്ക് നേരെ വിമർശനമുയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി നടി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോയെന്ന് കെ.പി.എ.സി ലളിത ചോദിക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്.</p>
'ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോ. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്'- ലളിത പറഞ്ഞു.