ദിലീപ് വിഷയത്തിൽ 'അമ്മ'യും 'ഡബ്ല്യൂസിസി'യും വീണ്ടും നേർക്കുനേർ
ദിലീപ് വിഷയത്തിൽ 'അമ്മ'യും 'ഡബ്ല്യൂസിസി'യും വീണ്ടും നേർക്കുനേർ
Publish Date: Sat, 06 Oct 2018 (11:40 IST)
Updated Date: Sat, 06 Oct 2018 (11:43 IST)
താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം നാലുമണിക്ക് കൊച്ചിയില്‍ ചേരും. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
ജാമ്യത്തിലിറങ്ങിയ ദിലീപ് സിനിമകളുമായി ഇപ്പോഴും തിരക്കിൽ തന്നെയാണ്. നടിമാര്‍ക്ക് അമ്മ കൊടുത്ത ഉറപ്പുകളെല്ലാം മറന്ന മട്ടാണ്. ഈയവസരത്തില്‍ ഇന്ന് ചരുന്ന യോഗത്തില്‍ ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് പല പൊട്ടിത്തെറികള്‍ക്കും സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും. കൂടാതെ ദിലീപ് വിഷയത്തിൽ നിര്‍മാതാക്കളില്‍ ചിലരുടെ നിലപാടും ഇന്ന് ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് വിവരം.