Daily Horoscope
✕

ചെങ്ങന്നൂരിൽ വീണ്ടും മഴ ശക്തമാകുന്നു, സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതം

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (11:01 IST)
ഈ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ നേരിടാനായി സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ചെങ്ങന്നൂരിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെ രക്ഷപെടുത്താനുള്ള ശ്രമത്തിലാണ് സൈന്യവും പൊലീസുമെല്ലാം.
 
കാലാവസ്ഥ വീണ്ടും പ്രതികൂലമാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇന്ന് ചെങ്ങന്നൂരിലും ചാലക്കുടിയെയും കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൊച്ചിയില്‍ കാറ്റും മ‍ഴയും കനക്കുകയാണ്. ചാലക്കുടിയിലും ചെങ്ങന്നൂരിലും അതിശക്തമായ ഒഴുക്കുളളതുകൊണ്ട് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമാവുകയാണ്.
 
പത്തനംതിട്ട ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 70,085 കുടുംബങ്ങളിലെ 3,14,391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. 2094 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളിലുളള എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കുന്നുണ്ട്.
 
ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലുളളവര്‍ക്കും ഹെലികോപ്റ്ററിലും ബോട്ടിലും ഭക്ഷണ വിതരണം ഇന്ന് കാലത്തുമുതല്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

Bank Holidays November 2026: ഈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ ഓർത്തിരിക്കാം

UP Elections : ആൾദൈവത്തെ വെച്ചുള്ള ബിജെപിയുടെ കളി പാളി, ധീരേന്ദ്ര ശാസ്ത്രി യാദവരുടെ വികാരം വ്രണപ്പെടുത്തിയെന്ന് അഖിലേഷ് യാദവ്

ചെന്നൈയിൽ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് വിജയ്‌യും തൃഷയും

'ഇത്രയും പ്രായമായ സുധാകരേട്ടനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു'; കുഞ്ഞമ്മ ഫാൻസിനെതിരെ കോൺഗ്രസ് പ്രവർത്തകർ

ഇഡി നടപടി ശക്തമാക്കി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ ആര്‍ പ്രേംകുമാറിന്റെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments