പ്രളയദുരിതബാധിത പ്രദേശങ്ങൽ സന്ദർശിക്കാൻ കേരളത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉന്നതതലയോഗം നടത്തുന്നു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി ഇന്നു രാവിലെ കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. പക്ഷേ, കാലവസ്ഥ മോശമായതിനെ തുടർന്ന് വ്യോമനിരീക്ഷണം റദ്ദാക്കുകയായിരുന്നു.
അതേസമയം, പ്രളയത്തില്‍ അകപ്പെട്ട് ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. 1500ല്‍ അധികം പേര്‍ ഇപ്പോഴും ധാ്യനകേന്ദ്രത്തില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്.
പ്രളയത്തെ ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പതിനായിരത്തോളം പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിന് രക്ഷാബോട്ടുകള്‍ക്ക് എത്താന്‍ കഴിയാതെ പോയതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്.
പതിനായിരത്തോളം പേര്‍ കുടങ്ങിക്കിടക്കുകയാണെന്നും ഉടന്‍ സഹായം ലഭിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്നും സജി ചെറിയാന്‍ എം.എല്‍.എ വ്യക്തമാക്കിയതോടെയാണ് സ്ഥിതി അതീവഗുരതരമാണെന്ന് പുറംലോകമറിഞ്ഞത്. ഇന്ന് ഹെലികോപ്ടറുകളുടെ സഹായത്തോടെ ആള്‍ക്കാരെ രക്ഷപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.