Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘കേരളത്തെ സഹായിക്കണം’- പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ യുഎഇ

‘കേരളത്തെ സഹായിക്കണം’- പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ യുഎഇ
, ശനി, 18 ഓഗസ്റ്റ് 2018 (10:11 IST)
പ്രളയക്കെടുതി നേരിടുന്ന കേരളത്തിനെ സഹായിക്കാന്‍ യുഎഇ രംഗത്ത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ ദേശീയ അടിയന്തര സമിതിക്ക് രൂപം നല്‍കി. യുഎഇയുടെ വിജയത്തിനു കേരള ജനത എക്കാലവും ഒപ്പമുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്കും ഉത്തരവാദിത്വം ഉണ്ടെന്ന് ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
 
എമിറേറ്റ് റെഡ്ക്രസന്റ് അടക്കമുള്ള വിവിധ മനുഷ്യാവകാശ സംഘടനകളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.വെള്ളപ്പൊക്കത്തിൽ നൂറിലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമാണ്. ആയിരക്കണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അടിയന്ത പ്രാധാന്യത്തോടെ കേരളത്തിനെ സഹായിക്കാന്‍ ഈ സമിതി രംഗത്തെത്തുമെന്നും അറിയിച്ചു.
 
യുഎഇ ഭരണാധികാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
 
സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്.
 
ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
 
ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയമുഖത്ത് കേരളം; പ്രധാനമന്ത്രിയുമായി ഉന്നതതലയോഗം കൊച്ചിയിൽ