Webdunia - Bharat's app for daily news and videos

Install App

ജെസ്‌നയുടേത് ‘ദൃശ്യം‘ മോഡലെന്ന് രഹസ്യവിവരം; പിതാവിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിൽ പരിശോധനക്കായി പൊലീസ് വീണ്ടും

ജെ‌സ്നയെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറി, സഹായകമായത് ‘ആ പെട്ടി’?!

Webdunia
വെള്ളി, 22 ജൂണ്‍ 2018 (17:21 IST)
ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ജെസ്നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടം പൊലീസ് വീണ്ടും പരിശോധിക്കുമെന്നു സൂചന. നാളെ രാവിലെ വീണ്ടും ഇവിടെയെത്തി നിർമാണത്തിലിരിക്കുന്ന കെട്ടിടവും പരിസരവും പരിശോധിക്കാനാണു പൊലീസ് ആലോചിക്കുന്നത്.
 
കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്ന അന്വേഷണ സംഘം ജെസ്‌നയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള കണ്‍‌സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പരിസരത്ത് പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. മുണ്ടക്കയത്തെ ഏന്തയാറിൽ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഒരാഴ്ച്ച മുമ്പായിരുന്നു പരിശോധന.
 
ജെസ്നയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാൻ മുക്കൂട്ടുതറയിലും ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലുമടക്കം പൊലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു. ജെസ്നയെ അപായപ്പെടുത്തി ദൃശ്യം സിനിമാ മാതൃകയിൽ കെട്ടിടത്തിനടിയിൽ ഒളിപ്പിച്ചുവെന്ന തരത്തിലുള്ള സൂചനകൾ ഇതിൽനിന്നാണു പൊലീസിനു ലഭിച്ചത്.  
  
ജെസ്ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജെസ്ന മൊബൈൽ ഫോണിൽ ആൺ സുഹൃത്തിനയച്ച എല്ലാ സന്ദേശങ്ങളും വീണ്ടെടുത്തു. സുഹൃത്തിനെ ഇരുപതോളം തവണ പൊലീസ് ചോദ്യംചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

മതം പിടിച്ച് വീണ്ടും ബിജെപി, സഹാറൻപൂർ പള്ളി പൊളിച്ചുനീക്കി: ലക്ഷ്യം 2027ലെ തിരെഞ്ഞെടുപ്പിൽ മതധ്രുവീകരണം

ഓൾഡ് മങ്ക് റമല്ല, ഫ്ലേവർ ചെയ്തുള്ള സ്പിരിറ്റ്, ഇങ്ങനെ പറ്റില്ല: എഫ്എസ്എസ്എഐ കോടതിയിൽ

മന്ത്രിസഭയിൽ അഴിച്ചുപണി വൈകുന്നതിന് കാരണം ബിജെപിയിലെ ആഭ്യന്തര കലഹം, ആരോപണവുമായി സൗരവ് ദാസ്

എന്തുകൊണ്ട് തോറ്റെന്ന് ഇപ്പോൾ മനസിലായി കാണുമല്ലോ, പരോക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി

അപ്രഖ്യാപിത പവർകട്ടിൽ ജനം വലഞ്ഞു, വൈറ്റില കെഎസ്ഇബി ഓഫീസ് അർധരാത്രിയിൽ ഉപരോധിച്ച് നാട്ടുകാർ

അടുത്ത ലേഖനം
Show comments