Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുട്ടികളെ ലഹരിവലയിലാക്കുന്നവർ ജാഗ്രതൈ, പിടിക്കാൻ വനിതകളുടെ സംഘം ഇറങ്ങിയിട്ടുണ്ട്

കുട്ടികളെ ലഹരിവലയിലാക്കുന്നവരെ പിടിക്കാൻ വനിതകളുടെ സംഘം

കുട്ടികളെ ലഹരിവലയിലാക്കുന്നവർ ജാഗ്രതൈ, പിടിക്കാൻ വനിതകളുടെ സംഘം ഇറങ്ങിയിട്ടുണ്ട്
കോഴിക്കോട് , വെള്ളി, 22 ജൂണ്‍ 2018 (12:06 IST)
സ്‌കൂൾ കുട്ടികൾക്കിടയിലുള്ള മയക്കുമരുന്നിന്റെ വ്യാപനം തടയാൻ വനിതകളുടെ ഷാഡോ സംഘമിറങ്ങുന്നു. നഗരത്തിൽ 12 വനിതാ ഉദ്യോഗസ്ഥരേയാണ് എക്‌സൈസ് വകുപ്പ് ഇതിനായി നിയമിച്ചിരിക്കുന്നത്. നേരത്തേതന്നെ പെട്രോളിംഗ് ടീമിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥരാണ് ഇതിനായി പ്രവർത്തനം തുടങ്ങുന്നത്.
 
കഴിഞ്ഞ രണ്ട് മാസത്തിനിടെ നഗരത്തിൽ വനിതകൾ നടത്തിയ പട്രോളിംഗിൽ 35 കേസുകളോളം രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതിനകം തന്നെ പുരുഷ ഉദ്യോഗസ്ഥർ മഫ്‌ടിയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരെ പലപ്പോഴായി തിരിച്ചറിയുന്നുമുണ്ട്.
 
സ്‌കൂളുകളുടെ 100 മീറ്റർ പരിധിയിലായിരിക്കും വനിത ഉദ്യോഗസ്ഥർ മഫ്‌ടിയിൽ ഉണ്ടാകുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ പുരുഷ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് പ്രവർത്തനം കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. സ്‌കൂളുകളുടെ സമീപത്തുള്ള പെട്ടിക്കടകളിലൂടെയും മറ്റുമാണ് മയക്കുമരുൻനുകളുടെ പ്രവർത്തനം നടക്കുന്നതെന്നും സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അണികളുടെ വിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്: അമിത് ഷാ