വിചാരണ അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നു; അതിവേഗ വിചാരണ വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (11:39 IST)
നടിയെ ആക്രമിച്ച കേസിലെ വിചാരണ തടസ്സപ്പെടുത്താൻ പ്രതി ദിലീപ് ശ്രമിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിൽ വിചാരണയ്ക്കു പ്രത്യേക കോടതിയാകാമെന്ന് സർക്കാർ ആവശ്യപ്പെട്ടു.വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം.
 
അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനം. നടിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണു സർക്കാർ നിലപാടറിയിച്ചത്.
 
വനിതാ ജഡ്ജി വേണമെന്ന ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലയിൽ വനിതാ ജഡ്‌ജിമാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു സെഷൻസ് കോടതി ആവശ്യം നിരസിച്ചത്. 
 
സംഭവദിവസം ഒരു സ്ത്രീയെന്ന നിലയിൽ താൻ നേരിടാനിടയായ ക്രൂരമായ അനുഭവം വനിതാ ജഡ്ജിയോടു മാത്രം വിവരിക്കാൻ കഴിയുന്നതാണെന്നു നടി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ആറു മുതല്‍ എട്ട് സീറ്റ് വരെ ട്വന്റി-20ക്ക് വിട്ടുനല്‍കാന്‍ എന്‍ഡിഎ

കഴക്കൂട്ടത്ത് ജനകീയനായ ദീപക്കിനെ ഇറക്കാൻ ആലോചന; കടകംപള്ളി മത്സരിക്കില്ല?

തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർഥി; തീരുമാനമാകാത്തത് കോൺഗ്രസിൽ

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

അടുത്ത ലേഖനം
Show comments