Publish Date: Mon, 23 Jul 2018 (08:33 IST)
Updated Date: Mon, 23 Jul 2018 (08:34 IST)
വാളയാര്‍ ചെക്ക് പോസ്റ്റില്‍ ലോറി സമരക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ടു. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് മുതല്‍ പച്ചക്കറി ലോറികള്‍ തടയുമെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. ലോറി തടയാന്‍ ശ്രമിക്കുന്നതിനിടെ സമരക്കാരും ലോറി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതേ തുടര്‍ന്ന് സമരക്കാര്‍ ലോറികള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ലോറിയുടെ ചില്ല് തകര്‍ന്ന് പരിക്കേറ്റാണ് മുബാറക് മരിച്ചത്.
ഡീസൽ വിലവർധന, തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയ്ക്കെതിരെ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണു കേരളത്തിലും സമരം.