‘നിങ്ങളുടെ മകളെ ഞാൻ കൊന്നു’ - ലൈജു പറഞ്ഞത് കേട്ട് സൌമ്യയുടെ അമ്മ ഞെട്ടി

സൌമ്യയും ലൈജുവും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു

Webdunia
വെള്ളി, 25 മെയ് 2018 (11:14 IST)
സോഫ്റ്റ്‌വെയര്‍ എന്‍ജീനീയറായ സൗമ്യയെ കഴുത്തറത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് ലൈജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സൌമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ലൈജു ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 
 
ഡിസ്ചാർജ് ചെയ്ത ശേഷം ലൈജുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കത്തികൊണ്ട് കഴുത്തിൽ ഉണ്ടായ ആഴത്തിലുള്ള മുറിവായിരുന്നു സൌമ്യയുടെ മരണത്തിന് കാരണമെന്ന് ആശുപത്രി അധിക്രതർ അറിയിച്ചു. സൌമ്യയെ കൊലപ്പെടുത്തിയ ശേഷം കൈത്തണ്ടയിൽ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യാനായിരുന്നു ലൈജുവിന്റെ ശ്രമം. 
 
ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയില്‍ നടന്നെന്ന് കരുതുന്ന കൊലപാതകം അടുത്ത ദിവസം പകലാണ് പുറംലോകമറിയുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ അമ്മയെ കാണാതെ വന്നപ്പോൾ മകൻ ആരോൺ സൌമ്യയുടെ അമ്മയെ ഇക്കാര്യം ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
 
കിടപ്പുമുറിയുടെ വാതിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനാൽ അരോണിന് പുറത്തിറങ്ങാൻ പറ്റിയില്ല. പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ലെന്നും തനിക്കു വിശക്കുന്നുവെന്നും കുട്ടി സൗമ്യയുടെ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞു. സൗമ്യ ജോലിക്കു പോയിക്കാണുമെന്ന് കരുതി ലൈജുവിന്റെ ഫോണിലേക്ക് സൗമ്യയുടെ അമ്മ വളിച്ചപ്പോള്‍ നിങ്ങളുടെ മകളെ താന്‍ കൊന്നുവെന്നായിരുന്നു ലൈജുവിന്റെ വെളിപ്പെടുത്തല്‍.
 
ഇതോടെ ഷീലയും ഭര്‍ത്താവ് ജോസഫും കാറില്‍ അപ്പോൾ തന്നെ സ്ഥലത്തെത്തിയെങ്കിലും മുറി പുറത്ത് നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോളാണ് മരിച്ച് മരവിച്ചു കിടക്കുന്ന മകളെയും കൈത്തണ്ട മുറിച്ച് കിടക്കുന്ന ലൈജുവിനേയും കണ്ടത്. 
 
ഇരുവരും കിടപ്പുമുറിയിലാണു കിടന്നത്. ഞരമ്പുമുറിച്ചു രക്തം വാര്‍ന്നൊലിച്ച് അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് കസ്റ്റഡി മര്‍ദ്ദന കേസില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

ഇസ്ലാമാബാദില്‍ അഫ്ഗാന്‍ താലിബാന്റെ വ്യോമാക്രമണം; അസിം മുനീറിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു

സുരേഷ് ​ഗോപി പറഞ്ഞ ആ 'മറ്റേ മോൻ' ഞാൻ ആയിരിക്കാം, എയിംസ് വരില്ലെന്ന് പറഞ്ഞത് പ്രകോപനമായി: കെ.ബി ​ഗണേഷ് കുമാർ

ഭരണഘടനാ വിരുദ്ധ പ്രസംഗം; തുടരന്വേഷണത്തില്‍ തെളിവില്ല, മന്ത്രി സജി ചെറിയാന് വീണ്ടും ക്ലീന്‍ ചിറ്റ്

പോലീസിനെ അസഭ്യം പറഞ്ഞതിന് ഒമ്പത് ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, രണ്ട് പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments