Webdunia - Bharat's app for daily news and videos

Install App

അച്ഛൻ വിളിച്ചു ബാലഭാസ്‌ക്കർ കണ്ണുതുറന്നു; ആരോഗ്യനിലയിൽ നേരിയ പുരോഗതി

അച്ഛൻ വിളിച്ചു ബാലഭാസ്‌ക്കർ കണ്ണുതുറന്നു; ആരോഗ്യനിലയിൽ നേരിയ പുരോഗതി

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (08:50 IST)
കാര്‍ മരത്തിലിടിച്ച്‌ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലഭാസ്‌ക്കറിന്റെ ആരോഗ്യനില സംബന്ധിച്ച് തുടർച്ചയായ അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിൽ ആരോഗ്യനില സംബന്ധിച്ച്‌ ഇന്നു മുതല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
 
അബോധാവസ്ഥയില്‍ തുടരുന്ന ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. രക്തസമ്മര്‍ദത്തില്‍ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നതിനാലാണ് ഇത്. ഇന്നലെ പിതാവ് എത്തി വിളിച്ചപ്പോള്‍ ബാലഭാസ്‌കര്‍ ചെറുതായി കണ്ണു തുറന്നതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
 
ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ലക്ഷ്മി അപകടനില തരണം ചെയ്തു. അതേസമയം, മകൾ തേജ്വസിനിയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. വട്ടിയൂർക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്കാരച്ചടങ്ങു നടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്രസമ്മേളനത്തിൽ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച്, മാധ്യമപ്രവർത്തകയ്ക്ക് ഭീഷണി!, ഇതേത് നാട്

രാജ്യത്തിന് മാതൃകയായി കേരളം, ഇന്ത്യയിലെ ആദ്യ എൽഡർ-ഫ്രണ്ട്‌ലി ഓഫീസ് സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കം

മറ്റ് മാർഗങ്ങളില്ല!, വൈദ്യുതി ആവശ്യകത കുറഞ്ഞില്ലെങ്കിൽ പവർ കട്ട് ഒന്നേ കാൽ മണിക്കൂറാകും

മോഹന്‍ലാലിനേക്കാളും വിജയിനേക്കാളും നന്നായി നൃത്തം ചെയ്തു: വൈറലായ എഐ വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments