വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മകൾ മരിച്ചു
വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മകൾ മരിച്ചു
Publish Date: Tue, 25 Sep 2018 (09:05 IST)
Updated Date: Tue, 25 Sep 2018 (09:10 IST)
വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരത്ത് അപകടത്തില്‍പെട്ടു. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചു. കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശൂർ വടക്കുംനാഥ ക്ഷേത്ര ദർശനത്തിന് ശേഷമുള്ള മടക്കയാത്രയിലാന് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.
ബാലഭാസ്‌കർ ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അർജുൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് സൂചന. ബാലഭാസ്കർ സാരമായ പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലാണ്.