Webdunia - Bharat's app for daily news and videos

Install App

നടിമാരുടെ രാജിയ്ക്ക് ശേഷം അമ്മയുടെ പേര് മാറ്റി!

അമ്മയ്ക്ക് വേറൊരു പേരുണ്ട്...

Webdunia
വെള്ളി, 29 ജൂണ്‍ 2018 (13:22 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കം. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് നടിമാര്‍ രാജി വെച്ചതോടെ ഇനിയും അമ്മയില്‍ നിന്നും രാജി ഉണ്ടാവുമെന്നാണ് സൂചന. ഇതിനിടെ അമ്മയുടെ പേര് മാറ്റി എന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം.
 
അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്നതിനെ ചുരുക്കിയാണ് അമ്മ എന്ന് പറഞ്ഞിരുന്നത്. അമ്മ എന്ന പവിത്രമായ വാക്കിനെ താരസംഘടനയ്ക്ക് ചേരില്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ആ പേര് മാറ്റിയിരിക്കുകയാണ്. എഎംഎംഎ എന്ന ചുരുക്കെഴുത്തായി വിശേഷിപ്പിചച്ചാല്‍ മതിയെന്നാണ് ജനങ്ങള്‍ പറയുന്നത്. 
 
സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെ പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നിരിക്കുകയാണ്. ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
 
അതേസമയം, രാജി വെച്ച നടിമാരുമായി കൂടിക്കാഴ്ചയ്ക്കോ ചർച്ചയ്ക്കോ അമ്മ തയ്യാറാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്നലെ നിലപാടില്‍ മാറ്റം വരുത്തി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തുവന്നു. രാജിവച്ച നടിമാര്‍ ശത്രുക്കളല്ലെന്നും അവര്‍ സഹോദരിമാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
അമ്മയുടെ പ്രസിഡന്റായ നടൻ മോഹൻലാൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിദേശത്താണ്. അദ്ദേഹം ജൂലൈ 12ന് തിരിച്ചെത്തിയാലുടൻ എക്സിക്യൂട്ടീവ് യോഗം ചേരും. ഈ യോഗത്തിലാകും നിര്‍ണ്ണായക തീരുമാനമുണ്ടാകുക. മോഹന്‍‌ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും. വിഷയത്തിൽ ഏറ്റവും അധികം ക്രൂശിക്കപ്പെട്ടത് മോഹൻലാൽ ആണ്. അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന് വരെ ആവശ്യപ്പെട്ടവരുണ്ട്. പക്ഷേ, രാജിയില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്ന് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments