Publish Date: Fri, 29 Jun 2018 (12:51 IST)
Updated Date: Fri, 29 Jun 2018 (13:10 IST)
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ ദിലീപിനെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും പുറത്താക്കില്ലെന്ന് ഫിയോക്ക് ജനറൽ സെക്രട്ടറി എം സി ബേബി. മുൻവിധികളുടെ അടിസ്ഥാനത്തിൽ ദിലീപ് കുറ്റക്കാരനെന്ന് പറഞ്ഞുനടക്കേണ്ട കാര്യമില്ലെന്നും ബേബി പറഞ്ഞു.
നിലവിലെ പ്രശ്നങ്ങൾ പ്രതിസന്ധിയിലാക്കുന്നത് സിനിമയെ തന്നെയാണ്.
വിഷയത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ മുന്നോട്ട് പോകുകയാണ് വേണ്ടത്. വിവാദങ്ങളും പ്രശ്നങ്ങളും തുടർന്ന് കൊണ്ടുപോകുന്നത് പോകുന്നത് സ്വന്തം ചോറിൽ മണ്ണ് വാരിയിടുന്നതിന് തുല്യമാണെന്ന് ബേബി പറഞ്ഞു
നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ അപ്പോ തീരുമാനമെടുക്കാം എന്നാണ് സംഘടനയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.