Webdunia - Bharat's app for daily news and videos

Install App

അഭിമന്യുവിന്റെ കൊലപാതകം; എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ പിടിമുറുക്കി പൊലീസ്

അഭിമന്യുവിന്റെ കൊലപാതകം; എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ പിടിമുറുക്കി പൊലീസ്

Webdunia
വെള്ളി, 6 ജൂലൈ 2018 (07:45 IST)
മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തെത്തുടർന്ന് എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി കർശന നടപടിക്കൊരുങ്ങുന്നു.അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് ഇത്തരം നടപടിക്ക് പൊലീസ് തയ്യാറെടുക്കുന്നത്.
 
ഇതേത്തുടർന്ന് സ്ക്വാഡുകൾ രൂപീകരിക്കാൻ ലോക്‌നാഥ് ബെഹ്റ നിർദ്ദേശം നൽകുകയും ചെയ്‌തു. സി.ഐ.മാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കാനും തുടർനടപടികൾ സ്വീകരിക്കാനുമാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. വെള്ളിയാഴ്ചയ്ക്കകം സി.ഐ.മാരുൾപ്പെട്ട പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കണം. വരുംദിവസങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 
 
എവിടെ വേണമെങ്കിലും പരിശോധന നടത്താനുള്ള അനുമതി പൊലീസിന് കോടതി നൽകിയിട്ടുണ്ട്. എസ്.ഡി.പി.ഐ.ക്കാരുമായി ബന്ധപ്പെട്ട ഏത് സ്ഥാപനവും താമസസ്ഥലവും പരിശോധിക്കാൻ സർക്കാൻ ആഭ്യന്തരവകുപ്പിന് അനുമതി നൽകിയിട്ടുണ്ട്. പ്രശ്നക്കാരായ പ്രവർത്തകരെ മുൻകരുതൽ എന്ന നിലയിൽ അറസ്‌റ്റ് ചെയ്യാനും പൊലീസിന് അനുമതിയുണ്ട്. പഴയ കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകരുടെ പേരുവിവരങ്ങൾ ശേഖരിച്ച് നോട്ടീസ് നൽകി പോലീസ് സ്‌റ്റേഷനുകളിൽ വിളിച്ചുവരുത്തുകയും ചെയ്യണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂക്കി പ്രഹരം; ഓരോ മോഡിഫിക്കേഷനും 5,000 രൂപ, വാഹനം വീണ്ടും ഹാജരാക്കണം

വീട്ടുതടങ്കലിലാക്കുമെന്ന് സുവേന്ദു അധികാരി, ഇതാണോ ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ, ആഞ്ഞടിച്ച് മമത ബാനർജി

വാക്കിന് വിലയില്ലാത്ത സർക്കാർ,ഉറപ്പ് പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യുന്നില്ല, സെപ്റ്റംബർ 5 മുതൽ സിജെപി വീണ്ടും സമരമുഖത്തേക്ക്

എന്റെ മകനെ കൊലപ്പെടുത്താന്‍ ഇറാന്‍ ശ്രമിച്ചു, വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു

Kerala Weather: ഈ ജില്ലകളിൽ ഓണം മഴയത്ത്; ന്യൂനമർദ്ദം പണിതരുമോ?

അടുത്ത ലേഖനം
Show comments