Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘എനിക്ക് നിങ്ങളുടെ സഹായം വേണ്ട’ - വർഗ്ഗീയത ഇളക്കി മുതലെടുപ്പിന് വന്നവരോട് അഭിമന്യുവിന്‍റെ അച്ഛൻ പറഞ്ഞു!

അവൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു, എങ്ങനെയാണ് അവനിത്രയും വിശാല മനസ്സുണ്ടായതെന്നതിന്റെ ഉത്തരമാണ് അവന്റെ അച്ഛൻ!

‘എനിക്ക് നിങ്ങളുടെ സഹായം വേണ്ട’ - വർഗ്ഗീയത ഇളക്കി മുതലെടുപ്പിന് വന്നവരോട് അഭിമന്യുവിന്‍റെ അച്ഛൻ പറഞ്ഞു!
, വ്യാഴം, 5 ജൂലൈ 2018 (13:14 IST)
''എന്‍റെ മകന്‍ കൊല്ലപ്പെട്ടു. സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു. ഞാന്‍ ജനിച്ചത് സി പി ഐ എം കാരനായിട്ടാണ് .എന്‍റെ മകന്‍ കൊല്ലപ്പെട്ടതും ഈ പാര്‍ടിക്ക് വേണ്ടിയാണ് .അവന്‍ പോയത് കൊണ്ട് ഈ പാര്‍ടിയെ വേണ്ടാ എന്ന് ഞാന്‍ പറയില്ല. നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ടാ''
 
ഇത് മഹാരാജാസ് കൊളേജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന കൊല്ലപ്പെട്ട രക്തസാക്ഷി, സഖാവ് അഭിമന്യുവിന്‍റെ അച്ഛന്‍ മനോഹരന്റെ വാക്കുകളാണ്. അഭിമന്യുവിന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസം തികയും മുൻപേ വര്‍ഗ്ഗീയത ഇളക്കി മുതലെടുക്കാന്‍ വന്ന ഹിന്ദു ഹെൽ‌പ്‌ലൈൻ പ്രവർത്തകരോട് അച്ഛൻ മനോഹരന് ഇത്രയേ പറയാൻ അറിയത്തുള്ളു. അത്രയേ അദ്ദേഹത്തിന് അപ്പോൾ കഴിയുമായിരുന്നുള്ളു. ഷിനോയ് ചന്ദ്രൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ സംഭവം വ്യക്തമാക്കിയിരിക്കുന്നത്. 
 
പോസ്റ്റിന്റെ പൂർണരൂപം:
 
''എന്‍റെ മകന്‍ കൊല്ലപ്പെട്ടു ...
സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു ...
ഞാന്‍ ജനിച്ചത് സി പി ഐ എം കാരനായിട്ടാണ് .
എന്‍റെ മകന്‍ കൊല്ലപ്പെട്ടതും ഈ പാര്‍ടിക്ക് വേണ്ടിയാണ് .
അവന്‍ പോയത് കൊണ്ട് ഈ പാര്‍ടിയെ വേണ്ടാ എന്ന് ഞാന്‍ പറയില്ല.നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ടാ'' ...!ഇത് പ്രിയപ്പെട്ട രക്തസാക്ഷി, സഖാവ് അഭിമന്യുവിന്‍റെ 
അച്ഛന്‍ മനോഹരന്റെ വാക്കുകളാണ് .
 
കഴിഞ്ഞ ദിവസം വട്ടവട ഗ്രാമത്തിലെ ചില വീടുകളില്‍, ധീര രക്തസാക്ഷി അഭിമന്യുവിന്റെ വീട്ടില്‍ ഉള്‍പ്പടെ 
മത തീവ്രവാദത്തിന്റെ മറ്റൊരു മുഖമായ ഒരു കൂട്ടര്‍ ചെന്നിരുന്നു .
സേവാ വാഹിനി എന്ന് പേരെഴുതിയ ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരില്‍ രജിസ്ടര്‍ ചെയ്ത വാഹനത്തില്‍ ഹിന്ദു ഹെല്പ് ലൈൻ പ്രവര്‍ത്തകര്‍ ആണ് അവിടെ പോയത് .
അവര്‍ പറഞ്ഞത് '' കൊല്ലപ്പെട്ടത് ഒരു ഹിന്ദുവും കൊന്നത് മുസ്ലീമും ആണ് ,ഹിന്ദുക്കൾക്ക് ഒരാപത്ത് വന്നാൽ സഹായിക്കാൻ ഏത് സമയത്തും തങ്ങൾ ഓടി എത്താറുണ്ട്" എന്നാണ് .
ഇതുമായി ബന്ധപ്പെട്ട് ഒരു ലഘു ലേഖയും അവര്‍ വിതരണം ചെയ്തു ...!
 
(ഫോട്ടോയിൽ ഉള്ളതാണ് ലഘുലേഖയും അവർ വന്ന വാഹനവും )
 
''ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം'' .
 
സ്വന്തം മകന്‍ നഷ്ടമായ ദുഃഖം സഹിക്കാന്‍ കഴിയാതെ 
ഹൃദയം തകര്‍ന്ന് നില്‍ക്കുമ്പോഴും സഖാവ് .അഭിമന്യുവിന്‍റെ 
അച്ഛന്‍ അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു ...!
 
''എന്‍റെ മകന്‍ കൊല്ലപ്പെട്ടു ...
സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു ...
ഞാന്‍ ജനിച്ചത് സി പി ഐ .എം കാരനായിട്ടാണ് .
എന്‍റെ മകന്‍ കൊല്ലപ്പെട്ടതും ഈ പാര്‍ടിക്ക് വേണ്ടിയാണ് .
അവന്‍ പോയത് കൊണ്ട് ഈ പാര്‍ടിയെ വേണ്ടാ എന്ന് ഞാന്‍ പറയില്ല ...
നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ടാ'' ...!
 
ഇത്രയും പറഞ്ഞ് വര്‍ഗ്ഗീയത ഇളക്കി മുതലെടുക്കാന്‍ വന്ന ആ സംഘികളെ ആ അച്ഛന്‍ ആട്ടിയിറക്കി .
ഇതിലപ്പുറം ആ അച്ഛന് ആ സമയത്ത് പറയാന്‍ കഴിയില്ലായിരുന്നു .
 
പോപ്പുലര്‍ ഫ്രണ്ട് മത തീവ്രവാദികള്‍ ഹൃദയം പിളര്‍ത്തി കൊലപ്പെടുത്തിയ സഖാവ് .അഭിമന്യു ഇന്ന് കേരളത്തിന്‍റെ ആകെ നൊമ്പരം ആണ് .
മനുഷ്യത്വവും മനസ്സില്‍ അല്പം നന്മയും അവശേഷിക്കുന്നുണ്ടെങ്കില്‍ 
അവരുടെ എല്ലാം ഓര്‍മ്മകളില്‍,
ഹൃദയത്തില്‍ വേദനയായി അഭിമന്യു ഉണ്ട് .
അതില്‍ ജാതി - മത -സമുദായ രാഷ്ട്രീയ-ലിംഗ വ്യത്യാസം ഇല്ല .
''നാന്‍ പെറ്റ മകനെ''...
''നാന്‍ പെറ്റ കിളിയെ'' ... "എന്‍ അളകാന മകനെ" ...
എന്ന ആ അമ്മയുടെ നിലവിളിയില്‍ നോവാത്ത മനസ്സുകള്‍ വിരളം ആയിരിക്കും .
അവന് ഒരു പക്ഷമുണ്ടായിരുന്നു-
അത് ഹൃദയ പക്ഷം ആയിരുന്നു .
സ്നേഹ പക്ഷം ആയിരുന്നു .
മതേതര പക്ഷമായിരുന്നു . 
അവന്‍ കമ്യൂണിസ്റ്റ് ആയിരുന്നു...
 
ജാതി - മത - വര്‍ഗ്ഗീയ തീവ്രവാദികള്‍ക്ക് എതിരെ 
നന്മയുടെ പക്ഷത്ത് നിന്ന് പോരാടിയത് കൊണ്ട് മാത്രം 
ആണ് സഖാവ് .അഭിമന്യുവിനെ മത തീവ്രവാദികള്‍ 
നെഞ്ച് പിളര്‍ത്തി കൊലപ്പെടുത്തിയത് .
 
ആ മകന് ജന്മം നല്‍കിയ അച്ഛനെ പോലും തങ്ങളുടെ 
വര്‍ഗ്ഗീയ മുതലെടുപ്പിന് ഉപകരണമാക്കാന്‍ ശ്രമിച്ച 
ഉളുപ്പില്ലാത്ത സംഘികളെ നിങ്ങളോട് സഹതാപം മാത്രം .
 
ആ അച്ഛന് ഹൃദയത്തില്‍ നിന്നും ഒരു ലാല്‍സലാം .
ഒപ്പം വര്‍ഗ്ഗീയ വാദികള്‍ പല രൂപത്തിലും 
പല ഭാവത്തിലും 
പല സാഹചര്യത്തിലും വരും .
ജാഗ്രതൈ ....
 
(സംഭവത്തിന്‌ ദൃക്‌സാക്ഷി ആയ സഖാവ് പറഞ്ഞത് )

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബലരാമാ, ഇത് കണ്ട് പഠിക്ക്'- നേതാക്കൾ ഇരുട്ടിൽ തപ്പുമ്പോൾ അവർ അഭിമന്യുവിനൊപ്പം നിന്നു!