Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഡ്ഡു ഉണ്ടാക്കാം ഈസിയായി!

ലഡ്ഡു
മധുരപലഹാരം എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ലഡ്ഡുവാണ്. ലഡ്ഡുവിന്റെ സ്വാദൊന്നു വേറെ തന്നെയാണ്. എന്നാല്‍ കടയി പോയി വാങ്ങാനൊന്നും മെനക്കെടേണ്ട. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ലഡ്ഡു റെസിപ്പി ഇതാ...
 
ചേര്‍ക്കേണ്ടവ:
 
കടലമാവ് - 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
നെയ്യ്- ആവശ്യത്തിന്
ഏലക്കാപ്പൊടി, മഞ്ഞ നിറം - ആവശ്യത്തിന്
 
ഉണ്ടാക്കേണ്ടവിധം:
 
കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണാപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: ഹൃദ്രോഗമുള്ളവരും പ്രമേഹരോഗികളും ശ്രദ്ധിക്കുക