Daily Horoscope
✕

ഒറ്റ മൈനയെ കണ്ടോ? എങ്കില്‍ കൂട്ടുകാരനേയും വിളിച്ച് കാണിക്കണം, ഇല്ലെങ്കില്‍ പണിയാകും!

ഒറ്റ മൈനയെ കണ്ടാല്‍ നിര്‍ഭാഗ്യമെന്ന് പറയുന്നതിന് പിന്നില്‍?

Webdunia
ശനി, 31 മാര്‍ച്ച് 2018 (14:34 IST)
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. ഒരു വഴിക്കിറങ്ങുമ്പോള്‍ പല്ലി ചിലക്കുമ്പോള്‍ അതിനെല്ലാം പല കാരണങ്ങളുണ്ടെന്ന് പറയുന്നവരാണ് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍. യാത്രയ്ക്കിറങ്ങുമ്പോള്‍ കാക്കയെ കണ്ടാല്‍, പൂച്ച കുറുകേ ചാടിയാല്‍ തുടങ്ങിയ വിശ്വാസങ്ങളും അമിത വിശ്വാസങ്ങളും പേറി നടക്കുന്നവര്‍ക്കിടയില്‍ മൈനയും ഇടയ്ക്കൊക്കെ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
 
മൈന, കാക്ക, പ്രാവ്, കുരുവി, കിളികൾ അങ്ങിനെ പല തരം പക്ഷികളും സ്ഥി രമായി നമ്മുടെ വീട്ടു മുറ്റങ്ങളിലും, പറമ്പിലുമെല്ലാം ഓടി നടക്കുകയും കൂട് കൂട്ടുന്നതുമെല്ലാം സർവ്വ സാധാരണമാണ്. എന്നാല്‍, നാമൊരു യാത്രയ്ക്കിറങ്ങുമ്പോള്‍ ഒറ്റമൈനയെ കാണാന്‍ പാടില്ലാത്രേ. 
 
വിശ്വാസ്സങ്ങൾ ശരിയോ തെറ്റോ ആകട്ടെ, എല്ലാം പണ്ട് കാലങ്ങളിൽ ജനങ്ങളിൽ നിലവിലുണ്ടായിരുന്ന രസകരമായ വെറും കഥകൾ മാത്രമാണിതെന്ന് മുതിര്‍ന്നവര്‍ തന്നെ പറയുന്നുണ്ട്. ഇരട്ട മൈനയെ കണ്ടാൽ ഭാഗ്യം ഒറ്റ മൈനയെ കണ്ടാൽ നിർഭാഗ്യം എന്നാണ് ആ പഴങ്കഥ. 
 
എവിടേലും പോവുന്ന സമയത്ത് കഷ്ട്ടകാലത്തിനെങ്ങാനും ഒരു ഒറ്റ മൈനയെ കണ്ടാ പിന്നെ ആകെ മൂഡ്‌ ഔട്ടാവും. ഈ ഒരു കഥ കേട്ട് വളര്‍ന്നവര്‍ക്ക് അവരുടെ മൈന്‍ഡ് അത്തരത്തിലൊരു നെഗറ്റീവ് എനര്‍ജി ആയിരിക്കും ഉണ്ടാക്കുക. രണ്ട് മൈന ആണെങ്കില്‍ പ്രശ്നമില്ലത്രേ. 
 
ഇനി അഥവാ ഒറ്റമൈനയെ ആണ് കാണുന്നതെങ്കില്‍ കൂടെയുള്ള ആളെയും ആ മൈനയെ കാണിച്ച് കൊടുത്താല്‍ മതിയെന്നുമുണ്ട്. കാരണം, വേറൊന്നും അല്ല ഔഭകാര്യങ്ങള്‍ക്ക് ഇരട്ടസംഖ്യയാണ് ഉത്തമം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments