നല്ല നാടൻ കൂന്തൾ റോസ്റ്റ് വീട്ടിലുണ്ടാക്കാം !

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (18:33 IST)
കടൽ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപെട്ടതാണ്. പ്രത്യേഗിച്ച് കൂന്തൾ. കൂന്തൾ റോസ്റ്റ് കഴിക്കാൻ കൊതി തോന്നുമ്പോൾ റെസ്റ്റൊറെന്റിൽ പൊയി വലിയ വില കൊടുത്ത് കഴിക്കുന്നവരാണ് നമ്മളിൽ പലരും. നമ്മൾ വീട്ടിൽ ഉണ്ടാക്കിയാൽ ശരിയാവില്ല എന്ന് പലേരും പറയാറുണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ നല്ല നാടൻ കൂന്തൾ റോസ്റ്റ് ഉണ്ടാക്കാം 
 
കൂന്തൾ റോസ്റ്റിനായി വേണ്ട ചേരുവകൾ
 
കൂന്തല്‍- അര കിലോ ( കഴുകി വൃത്തിയാക്കി ചെറിയ കഷണം ആക്കി മുറിച്ചത് ) 
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍ 
വലിയ ഉള്ളീ - വലിയത് നാലെണ്ണം അരിഞ്ഞത് 
പച്ചമുളക് - 2 എണ്ണം നീളത്തില്‍ അരിഞ്ഞത് 
കറിവേപ്പില 
മുളക് പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍ 
മല്ലി പൊടി - 1 ടേബിള്‍ സ്പൂണ്‍ 
കുരുമുളക് പൊടി - അര ടീസ്പൂണ്‍ 
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍ 
ഇറച്ചി മസാല - 1 ടീസ്പൂണ്‍ 
തക്കാളി - 1 എണ്ണം 
ഉപ്പ്
 
തയ്യാറാക്കുന്ന വിധം
 
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച ശേഷം വലിയ ഉള്ളി എണ്ണയിലിട്ട് നന്നായി മൂപ്പിക്കുക. ശേഷം അരിഞ്ഞ് വച്ച തക്കാളി ചേർക്കണം, തക്കാളിയുടെ പച്ച മണം മാറി ഉടഞ്ഞു തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിനു ശേഷം അല്പം നേരം കുടി ഇവയെല്ലാം മൂപ്പിക്കുക.
 
അടുത്തതായി മസാലകളാണ് ചേർക്കേണ്ടത്.  മഞൾ പൊടി , മല്ലിപ്പൊടി, മുളക് പൊടി, ഇറച്ചി മസാല, എന്നിവ ചേർത്ത് ഇളക്കിയ ശേഷം കൂന്തൾ പാനിലേക്ക് ഇട്ട് മസാലയുമായി നന്നായി മിക്സ് ചെയ്യുക. ഇനി അല്പം വെള്ളം ഒഴിച്ച് പാൻ മൂടി വച്ച് വേവിക്കുക. അവസാനം തീയിൽ നിന്നും മാറ്റുന്നതിനു മുൻപായി തന്നെ കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്തിളക്കുക. ഇതോടെ നല്ല നാടൻ കൂന്തൾ റോസ് തയ്യാറാവും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഗണിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും 60-80% വൃക്കകളുടെ പ്രവര്‍ത്തനവും നഷ്ടപ്പെട്ടേക്കാം, ഇക്കാര്യങ്ങള്‍ അറിയണം

അധോവായുവിന്റെ അളവ് നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

യൂറോപ്യന്മാര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്; കാരണം ഇതാണ്

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

അടുത്ത ലേഖനം
Show comments