Publish Date: Fri, 28 Sep 2018 (17:34 IST)
Updated Date: Fri, 28 Sep 2018 (17:35 IST)
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി എല്ലാവര്‍ക്കും ബാധകമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാ സമുദായങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും അതിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി പരിശോധിച്ചത് ഭരണഘടന പരമായ കാര്യങ്ങളാണ്. എന്നാൽ പാരമ്പര്യമായി തുടരുന്ന ആചാരങ്ങളെ മാനിക്കണം. നിയമവും ആചാരങ്ങളും സമന്വയിപ്പിച്ച് കൊണ്ടു പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.