Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘നാളെ പുരുഷൻ‌മാർ പ്രസവിക്കണം എന്നുടെ പറഞ്ഞു വരുമോ ? സമത്വം വേണ്ടേ‘: ഹൈക്കോടതിയുടെ ചരിത്ര വിധികളിൽ സന്തോഷ് പണ്ഡിറ്റ്

‘നാളെ പുരുഷൻ‌മാർ പ്രസവിക്കണം എന്നുടെ പറഞ്ഞു വരുമോ ? സമത്വം വേണ്ടേ‘: ഹൈക്കോടതിയുടെ ചരിത്ര വിധികളിൽ സന്തോഷ് പണ്ഡിറ്റ്
, വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (16:56 IST)
വിവാഹേതര ബന്ധങ്ങൾ കുറ്റകരമല്ല, ഏല്ലാ പ്രായക്കരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്നീ സുപ്രീം കോടതിയുടെ ചരിത്രവിധികളെ വിലയിരുത്തി സന്തോഷ് പണ്ഡിറ്റ്. ഫെയ്സ്‌ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് വിധികളെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 
 
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോർട്ട് വിധി വന്നല്ലോ. കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല് ആചാര അനുഷ്ടാനങ്ങളില് വിശ്വസിക്കുന്ന ഒരു യഥാർത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു മാനസിക ചാഞ്ചല്യവും ഉണ്ടാവില്ല....തെറ്റ് ചെയ്യേണ്ടവർ അത് ചെയ്തുകൊണ്ടേ ഇരിക്കും എന്ന് സന്തോഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 
 
Dear facebook Family,
ഒരു ഭാര്യയ്ക്ക് ഭർത്താവില് വിശ്വാസം ഉണ്ടാവുകയും അത് പോലെ ഒരു ഭർത്താവിന് ഭാര്യയിലും വിശ്വാസവും സ്നേഹവും ഉണ്ടാവുകയും സ്വന്തം ആണെന്ന് വിചാരിച്ച് ജീവിച്ചാൽ സമാധാനമായ് ജീവിക്കാം.
 
ഈ വിധി വന്നാലും വന്നില്ലെങ്കിലും ഇത് ചെയ്യുന്നവർ ചെയ്യും ചെയ്യരുതെന്ന് ഉറച്ച തീരുമാനം ഉള്ളവർ ചെയ്യില്ല.കോടതി അംഗീകരിച്ചു എന്നു വച്ചു മതില് ചാടാൻ പോയാൽ ചിലപ്പോൾ സദാചാരപോലീസുകാർ തല്ലാം , പ്രശ്നം ഉണ്ടാക്കാം. അത് ഏവരും കരുതി ഇരിക്കുക.
 
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോർട്ട് വിധി വന്നല്ലോ. കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല് ആചാര അനുഷ്ടാനങ്ങളില് വിശ്വസിക്കുന്ന ഒരു യഥാർത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു മാനസിക ചാഞ്ചല്യവും ഉണ്ടാവില്ല....തെറ്റ് ചെയ്യേണ്ടവർ അത് ചെയ്തുകൊണ്ടേ ഇരിക്കും, അതിനെ പറ്റി ഒരു യഥാർത്ഥ ഭക്തൻ വ്യാകുലപ്പെടേണ്ട കാര്യം ഇല്ല . ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം ...
സ്വാമി ഭക്തർ വ്യാകുലപ്പെടരുത്..
 
അധികം വൈകാതെ ഇന്ത്യയിലും പാശ്ചാത്യ സംസ്കാരത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടാകുമോ?
 
(വാൽകഷണം:- . നാളെ പുരുഷന്മാർ പ്രസവിക്കണം എന്നുടെ പറഞ്ഞു വരുമോ.... സമത്വം വേണ്ടേ... വിവാഹ സമയത്ത് പുരുഷൻ താലി ചാർത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാർത്തുന്നതല്ലേ ഹീറോയിസം... ഇനി ധൈര്യമായ "ചിന്ന വീട് " സെറ്റപ്പ് നടത്താം എന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റു പറയുവാൻ പറ്റുമോ?
 
പാവം അവിഹിത സീരിയലുകാർ ... പുതിയ വിധി കാരണം മെഗാ സീരിയലുകളുടെ കഥ മൊത്തം മാറ്റി എഴുതേണ്ടി വരും.' കഷ്ടം' )

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വാസങ്ങളിൽ ഇപ്പോഴും മാറ്റമില്ല: ആചാരമനുസരിച്ച് മാത്രമേ താൻ മല ചവിട്ടുവെന്ന് നവ്യാ നായർ