Daily Horoscope
✕

ഗൗരി ലങ്കേഷ് വധം; നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം, പ്രതികളിൽ പിടികിട്ടാപ്പുള്ളി ദാതയും

ഗൗരി ലങ്കേഷ് വധം; നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം

Webdunia
ഞായര്‍, 3 ജൂണ്‍ 2018 (11:06 IST)
ഗൗരി ലങ്കേഷ് വധത്തിലെ മുഖ്യ ആസൂത്രകർ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ അമോൽ കാലെ, നിഹാൽ എന്ന ദാദ തുടങ്ങിയവരാണെന്ന് പ്രത്യേക അന്വേഷണ സംഘം. ഇവർക്ക് പുറമേ മനോഹര്‍ ഇവാഡെ, കെടി നവീന്‍കുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്.
 
സനാതൻ സൻസ്‌തയുമായി ഇവർക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ചതിന് അറസ്‌റ്റിലായി ജയിലില്‍ കഴിഞ്ഞുവന്ന നവീൻ കുമാറിന് ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധമുള്ളതായി പൊലീസ് നേരത്തേ കണ്ടെത്തുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
 
കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ എണ്ണ ഇറക്കുമതി അനുവദിക്കാനുള്ള ട്രംപിന്റെ തീരുമാനം; നിയമസാധുതയെക്കുറിച്ച് ചോദ്യം ഉന്നയിച്ച് യുഎസ് സെനറ്റര്‍മാര്‍

പുതിയ ഗവർണർ അടിമുടി സംഘപരിവാർ; മുട്ടിലിഴയുമോ സതീശൻ സർക്കാർ?

ഡല്‍ഹി മെട്രോയില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ചു; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മകനും അറസ്റ്റില്‍

അമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം; പോസ്റ്റ്മോര്‍ട്ടത്തിനായി നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്തു

അടുത്ത ലേഖനം
Show comments