കെവിൻ മുങ്ങിമരിച്ചതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്; ശരീരത്തിലേറ്റ മുറിവുകളൊന്നും മരണകാരണമല്ല

കെവിൻ മുങ്ങിമരിച്ചതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്

Webdunia
ഞായര്‍, 3 ജൂണ്‍ 2018 (10:47 IST)
കെവിൻ ജോസഫിന്റേത് മുങ്ങിമരണമെന്ന് അന്തിമ റിപ്പോർട്ട്. ഡോക്‌ടർമാർ അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ പൊലീസിന് കൈമാറി. വിദഗ്ധ അഭിപ്രായത്തിനായി പൊലീസ് സംഘം മെഡിക്കൽ ബോർഡിന്റെ സഹായം തേടും.
 
എന്നാൽ ശ്വാസകോശത്തിൽ വെള്ളം കയറിയതാണെന്ന് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടത്തിൽ വ്യക്തമായുണ്ട്. മുങ്ങിമരണമോ അബോധവസ്ഥയിലായ കെവിനെ പുഴയിൽ തള്ളുകയോ ചെയ്‌തു എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുണ്ടായിരുന്നത്. ശ്വാസകോശത്തിന്റെ ഒരു പാളിയിൽനിന്നു 150 മില്ലീലിറ്ററും അടുത്തതിൽനിന്നു 120 മില്ലിലീറ്ററും വെള്ളം ലഭിച്ചു.
 
ശരീരത്തിൽ 16 മുറിവുകൾ ഉണ്ടെങ്കിലും ഇത് മരണകാരണമായില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. കണ്ണിനും കാര്യമായ പരുക്കുണ്ട്.  
ആന്തരിക അവയവങ്ങൾക്കും പരുക്കില്ല. ക്രൂര മർദ്ദനത്തിന് ശേഷം വെള്ളത്തിലേക്കെറിഞ്ഞതോ പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വെള്ളത്തിലേക്ക് വീണതോ ആകാൻ സാധ്യതയുണ്ടെന്നും മുമ്പ് പറഞ്ഞിരുന്നു. കണ്ണിന്റെ മുകളിലേറ്റ ക്ഷതവും അസ്വാഭാവിക മരണത്തിലേക്ക് വിരൽചൂണ്ടിയിരുന്നു. എന്നാൽ ഇതെല്ലാം മാറ്റിമറിച്ചുകൊണ്ടാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Legislative Assembly Elections Exit Poll 2026 Live Updates: ആര് വീഴും? ആര് വാഴും?; എക്‌സിറ്റ് പോൾ ഫലങ്ങൾ വരാൻ ഇനി മണിക്കൂറുകൾ മാത്രം

ഇരുണ്ടകാലം?, വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുത്തനെ കൂടി, സംസ്ഥാനത്ത് രാത്രി അരമണിക്കൂർ പവർക്കട്ട് ഏർപ്പെടുത്തി

'വൈദ്യുതി ഉപയോഗം റോക്കറ്റ് കുതിപ്പിൽ'; സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിങ്

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

അടുത്ത ലേഖനം
Show comments