Webdunia - Bharat's app for daily news and videos

Install App

സതീശന്‍-ഷാഫി ഗ്രൂപ്പ് പോര് മുറുകുന്നു; കെപിസിസിക്ക് അതൃപ്തി

സമൂഹമാധ്യമങ്ങളില്‍ ഇരുവരെയും പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയാണ്

രേണുക വേണു
ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (10:10 IST)
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പില്‍ എംപിയും തമ്മിലുള്ള പോര് മുറുകുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണങ്ങളെ തുടര്‍ന്നാണ് സതീശനും ഷാഫിയും തമ്മില്‍ അകലുന്നത്. വളരെ അടുത്ത സൗഹൃദത്തിലായിരുന്ന ഇരുവരും ഇപ്പോള്‍ രണ്ട് വ്യത്യസ്ത ചേരികളിലാണ്. 
 
സമൂഹമാധ്യമങ്ങളില്‍ ഇരുവരെയും പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. സതീശനെതിരെ ഷാഫി പറമ്പില്‍-രാഹുല്‍ മാങ്കൂട്ടത്തില്‍ അനുയായികളാണ് സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നത്. ലൈംഗികാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ സതീശന്റെ നിലപാടിനെതിരെയാണ് വികാരം ശക്തമായിരിക്കുന്നത്. രാഹുലിനെ കേള്‍ക്കാന്‍ പോലും സതീശന്‍ തയ്യാറായില്ലെന്നാണ് വിമര്‍ശനം. 
 
ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും വി.ഡി.സതീശനൊപ്പം ഉറച്ചുനിന്നിരുന്നവരാണ്. എന്നാല്‍ രാഹുലിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്നതോടെ സതീശന്‍ എടുത്ത പല തീരുമാനങ്ങളും രാഹുലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ഇതില്‍ ഷാഫി പറമ്പിലിനും അനിഷ്ടമുണ്ട്. രാഹുലിനെ സതീശന്‍ പ്രതിരോധിക്കേണ്ടതായിരുന്നു എന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. 
 
പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ആയുധമാക്കിയ നേതാക്കളില്‍ ഒരാളാണ് മാങ്കൂട്ടത്തില്‍. ഷാഫിയെയും മാങ്കൂട്ടത്തിലിനെയും ചേര്‍ത്തുനിര്‍ത്തിയായിരുന്നു സതീശന്റെ പല ആഭ്യന്തര ഓപ്പറേഷനുകളും. മുതിര്‍ന്ന നേതാക്കള്‍ക്കടക്കം ഈ ഗ്രൂപ്പിസത്തില്‍ നീരസമുണ്ടായിരുന്നു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വികാരം ശക്തമായതോടെ സതീശന്റെ പവര്‍ ഗ്രൂപ്പ് പൊളിയാനും തുടങ്ങി. ഷാഫിയും രാഹുലും സതീശനില്‍ നിന്ന് അകലുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 
 
ആരോപണങ്ങളുടെ തുടക്കസമയത്ത് രാഹുലിനെ പ്രതിരോധിക്കാന്‍ പരാമവധി ശ്രമിച്ചതാണ് സതീശന്‍. എന്നാല്‍ ചില ശബ്ദരേഖകള്‍ പുറത്തുവന്നതോടെ ഈ പ്രതിരോധത്തില്‍ നിന്ന് സതീശന്‍ പിന്‍വലിഞ്ഞു. രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാട് തുടര്‍ന്നാല്‍ തന്റെ രാഷ്ട്രീയഭാവിക്കും തിരിച്ചടിയായേക്കുമെന്ന് സതീശനു മനസിലായി. ഇതേ തുടര്‍ന്നാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന തീരുമാനത്തിലേക്ക് സതീശനും എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്; ഭക്തരോട് ഉത്തരം പറയണമെന്ന് വിഡി സതീശന്‍

രാഹുൽ മാങ്കൂട്ടത്തിലിനും രമേശ് പിഷാരടിക്കുമെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

ഇന്ത്യയും ചൈനയും പുരാതന നാഗരിഗതകൾ, ഭീഷണി ഏൽക്കില്ല, യുഎസിനോട് റഷ്യ

പാലിയേക്കരയില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും ടോള്‍ പിരിവ്; നിരക്കില്‍ മാറ്റമുണ്ടായേക്കും

ആഗോള അയ്യപ്പ സംഗമം നാളെ; ഉദ്ഘാടകന്‍ മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments