Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലാണ് രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉള്ളത്
Rahul Mamkootathil: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍. 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നും ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചെന്നും എഫ്‌ഐആറില്‍ ഉണ്ട്.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലാണ് രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉള്ളത്.
പെണ്‍കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിലാണ് രാഹുലിനെതിരെ അന്വേഷണം. സ്ത്രീകളെ ഭീഷണിപ്പെടുത്തി, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
രാഹുലിനെതിരെ പത്ത് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ളവരാണ് രാഹുലിന്റെ പീഡനത്തിന് ഇരയായത്. ഇവരെ നിര്‍ബന്ധിച്ചു ഗര്‍ഭചിദ്രം നടത്തിയതായും എഫ്ഐആറില്‍ പറയുന്നു.
രാഹുല്‍ രണ്ട് യുവതികളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചുവെന്നാണ് അന്വേഷണസംഘത്തിനു വ്യക്തമായിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന്റെ ആശുപത്രി രേഖകള്‍ അടക്കം ഇന്റലിജന്‍സ് ആണ് വിവരങ്ങള്‍ കണ്ടെത്തിയത്. ഇവ ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. ഇതില്‍ ഒരു ഗര്‍ഭഛിദ്രം നടന്നിരിക്കുന്നത് കേരളത്തിനു പുറത്താണ്. ഗര്‍ഭഛിദ്രത്തിനു വിധേയയായ ഒരു യുവതിയുടെ മാത്രമാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. മറ്റൊരു യുവതിയെ കുറിച്ചും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ക്രൈം ബ്രാഞ്ച് ബന്ധപ്പെടും.