വാളയാർ പീഡനക്കേസ്; പ്രതികൾക്ക് രാഷ്ട്രീയ ബന്ധം, പാർട്ടി പിന്തുണ കൊണ്ടാണ് രക്ഷപെട്ടതെന്ന് വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്
ഞായര്‍, 27 ഒക്‌ടോബര്‍ 2019 (16:29 IST)
വാളയാർ പീഡനക്കേസിലെ പ്രതികൾക്ക് രാഷ്ട്രീയബന്ധമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തൽ. പ്രതികൾക്ക് അരിവാൾ ചുറ്റിക പാർട്ടിയുമായി ബന്ധമുണ്ടെന്നും പാർട്ടി ഇടപെട്ടത് കൊണ്ടാണ് പ്രതികൾ രക്ഷപെട്ടതെന്നും പെൺകുട്ടിയുടെ അമ്മ ഒരു ചാനലിനോട് വെളിപ്പെടുത്തി. 
 
പ്രതികൾക്ക് പാർട്ടിയുമായി ബന്ധമുള്ളതിനാൽ പൊലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ലെന്ന് പൊണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിചേര്‍ത്തു. വി.മധു പീഡിപ്പിക്കുന്നത് കണ്ടകാര്യം കോടതിയില്‍ പറഞ്ഞിരുന്നു.  
 
ഉന്നത രാഷ്ട്രീയം ബന്ധം പ്രതികള്‍ക്ക് ഉണ്ട്, കോടതിയില്‍ എങ്ങനെ സംസാരിക്കണമെന്ന് ആരും തങ്ങള്‍ക്ക് പറഞ്ഞ് തന്നില്ല. വി.മധു മകളെ പീഡിപ്പിക്കുന്നത് നേരില്‍കണ്ട കാര്യം കോടതിയില്‍ പറഞ്ഞതാണെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
 
അഞ്ചുപേര്‍ പ്രതികളായ കേസില്‍ നാലുപേരെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് അട്ടപ്പളളം ശെല്‍പുരത്തെ വീട്ടില്‍ പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ലൈംഗീകചൂഷണത്തിനിരയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പൊലീസ് അന്വേഷണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

അറബിക്കടലിൽ ചക്രവാതചുഴി, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമഴ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ 77 മുസ്ലീം സമുദായങ്ങളെ ഒബിസി പട്ടികയില്‍ നിന്ന് ഒഴിവാക്കി

യൂറോപ്പിലെ ഉഷ്ണതരംഗം അപകടകരമാകുന്നു: ജര്‍മ്മനിയില്‍ ട്രാഫിക് ലൈറ്റുകള്‍ ഉരുകുന്നു, ഫ്രാന്‍സിലും സ്‌പെയിനിലും റോഡുകള്‍ വിണ്ടുകീറി

ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 107 കോടി കടന്നു; പ്രതിദിനം 75 കോടി യുപിഐ പേയ്മെന്റുകള്‍

അടുത്ത ലേഖനം
Show comments