Daily Horoscope
✕

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഡ്രോണുകളും

മേപ്പാടി പോളിടെക്നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നത്

രേണുക വേണു
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (10:18 IST)
Wayanad Landslide Rescue Live Updates

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.
 
ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.
 
മേപ്പാടി പോളിടെക്നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

ഭീകരബന്ധം സംശയിക്കുന്ന അസം സ്വദേശി പാലക്കാട് പിടിയില്‍

അടുത്ത ലേഖനം
Show comments