Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലൈഫ് മിഷനിലൂടെ 22,500 വീടുകള്‍ കൂടി നിര്‍മിക്കാന്‍ സര്‍ക്കാര്‍; 350 കോടി രൂപ അനുവദിച്ചു

ലൈഫ് മിഷനിലൂടെ ഇതിനോടകം 5,13,072 വീടുകളാണ് അനുവദിച്ചത്

MB Rajesh

രേണുക വേണു

, തിങ്കള്‍, 5 ഓഗസ്റ്റ് 2024 (09:25 IST)
MB Rajesh

ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണത്തിനു 350 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ്. ഗ്രാമപഞ്ചായത്തുകളിലെ 22,500 ഗുണഭോക്താക്കള്‍ക്കു വീട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം ഇന്നുമുതല്‍ വിതരണം ചെയ്യും. 
 
ലൈഫ് മിഷനിലൂടെ ഇതിനോടകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതില്‍ 4,06,768 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 1,06,304 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് ഹഡ്‌കോ വഴി വായ്പ ലൈഫ് മിഷനു കൈമാറുന്നത്. 2022 ല്‍ ലൈഫ് ഗുണഭോക്താക്കള്‍ക്കായി 1448.34 കോടി രൂപ വായ്പയെടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ആയിരം കോടി രൂപയുടെ ഗ്യാരന്റി സര്‍ക്കാര്‍ നല്‍കി. ഈ തുക 69,217 ഗുണഭോക്താക്കള്‍ക്കായി കൈമാറുകയും ചെയ്തു. ബാക്കിയുള്ള 448.34 കോടി രൂപയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയതോടെയാണ് ഇപ്പോള്‍ തുക അനുവദിച്ചത്. 
 
നഗരസഭകള്‍ക്കായി 217 കോടി രൂപ നല്‍കാനുള്ള പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും മന്ത്രി രാജേഷ് പറഞ്ഞു. ഇവര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതവും നല്‍കും. ഹഡ്‌കോ വായ്പകള്‍ക്കു സര്‍ക്കാര്‍ ആണ് ഗ്യാരന്റി നല്‍കുക. വായ്പയുടെ പലിശ സര്‍ക്കാരാണ് പൂര്‍ണമായും വഹിക്കേണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധത: വജ്രാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി