Daily Horoscope

തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1119 പേര്‍ക്ക്; എട്ടുമരണങ്ങള്‍ കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു

ശ്രീനു എസ്
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (08:55 IST)
തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ച 1,119 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 943 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 149 പേരുടെ ഉറവിടം വ്യക്തമല്ല. 17 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. എട്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
 
പെരുകാവ് സ്വദേശി കൃഷ്ണന്‍ നായര്‍(83), ആനയറ സ്വദേശി അശോകന്‍(75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്ലിന്‍(72), പാറശ്ശാല സ്വദേശി രാജയ്യന്‍(80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട്(53), പാലോട് സ്വദേശിനി ജയന്തി(50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി(90), മഞ്ചവിളാകം സ്വദേശി ദേവരാജ്(55) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
 
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 441 പേര്‍ സ്ത്രീകളും 678 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 120 പേരും 60 വയസിനു മുകളിലുള്ള 166 പേരുമുണ്ട്. പുതുതായി 3,913 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,785 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,921 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,594 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 880 പേര്‍ ഇന്ന് രോഗമുക്തി നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

എവിടെ?, സൗദിയെ തൊട്ടാൽ ഇടപെടുമെന്ന് പറഞ്ഞ പാകിസ്ഥാൻ, മക്കയെ ഹൂതികൾ ആക്രമിച്ചിട്ടും മിണ്ടാട്ടമില്ല

സോഷ്യൽ മീഡിയയിൽ വൈറലായ അമ്പിളിയെന്ന വിഘ്നേശ് വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments