കൊവിഡിനെതിരെ ആയൂർവേദ മരുന്നുകൾ വികസിപ്പിച്ചെടുക്കാനാകുമോ എന്നതിന് ക്ലിനിക്കൽ പരിശോധനകൾ നടത്താൻ അനുമതി നൽകി ആയുഷ് മന്ത്രാലയം. ആടലോടകത്തിനും ചിറ്റമൃതിനും കൊവിഡ് മറ്റാനൂള്ള ശേശിയുണ്ടോ എന്ന് പഠിയ്കുന്നതിനുള്ള ക്ലിനിക്കൽ പരിശോധനകൾ നടത്താനാണ് ആയുഷ് മന്ത്രാലയം അനുമതി നൽകിയിരിയ്ക്കുന്നത്.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സഹായത്തോടെ ഡൽഹി ഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയൂർവേദ അണ് പഠനം നടത്തുന്നത്. കേരളത്തിലെ ആയൂർവേദ ഗവേഷകരും പഠനത്തിൽ പങ്കാളികളായേക്കും. ആടലോടകം ചിറ്റമൃത് എന്നിവ ചേർത്ത് തയ്യാറാക്കുന്ന കഷായം കൊവിഡിനെതിരെ ഫലപ്രദമാകുമോ എന്നാണ് പഠിയ്ക്കുന്നത്. ആയൂർവേദത്തിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ആടലോടകം മരുന്നായി ഉപയോഗിയ്ക്കുന്നുണ്ട്. ജലദോഷം പനി എന്നിയ്ക്ക് പ്രതിവിധിയായി ചിറ്റമൃത് ഉപയോഗിയ്ക്കാറുണ്ട്. ഗവേഷണ സംഘം തയ്യാറാക്കുന്ന റിപ്പോർട്ട് വിവിധ മേഖലയിലുള്വ വിദഗ്ധർ അവലോകനം ചെയ്യും.