Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചു; രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി

School Student, Dark Room, Punishment,Kerala News,സ്കൂൾ വിദ്യാർഥി, ഇരുണ്ടമുറി, ശിക്ഷ, കേരള വാർത്ത
തിരുവനന്തപുരം: കടയ്ക്കാവൂര്‍ കവലയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് അധ്യാപകനെതിരെ പരാതി നല്‍കി. കവലയൂര്‍ വെണ്‍പാലവട്ടം കോനാത്ത് വീട്ടില്‍ സുനിലിന്റെ മകള്‍ സാന്ദ്രയ്ക്കാണ് പാഠഭാഗങ്ങള്‍ എഴുതാത്തതിന്റെ പേരില്‍ മര്‍ദ്ദനമേറ്റത്. വിരലിന് പരിക്കേറ്റ സാന്ദ്രയെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
 
കഴിഞ്ഞ വ്യാഴാഴ്ചയാണ് അധ്യാപിക സാന്ദ്രയെ മര്‍ദ്ദിച്ചത്. വേദനയുണ്ടായിരുന്നെങ്കിലും കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. പിറ്റേദിവസം കുട്ടി കൈ മറച്ചുവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ പരിശോധിച്ചപ്പോഴാണ് വിരലിലെ നീര് കണ്ടത്. പരിക്കിനെത്തുടര്‍ന്ന് പനി ബാധിച്ച സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇപ്പോള്‍ കുട്ടിയുടെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. 
 
കുട്ടിയുടെ മാതാപിതാക്കള്‍ കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍, സാമൂഹ്യക്ഷേമ വകുപ്പ്, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതായും ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്കായി വിളിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: കാലവർഷം മുഖംതിരിച്ചു; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നേരിയ കുളിർമയേകും