Publish Date: Wed, 15 Jul 2026 (12:03 IST)
Updated Date: Wed, 15 Jul 2026 (12:12 IST)
പ്രിയദര്‍ശിനിയില്‍ ഒരു മാസം നടന്നത് 95 കോടിയുടെ സൗജന്യ യാത്ര. 3 കോടി സ്ത്രീകള്‍ സൗജന്യമായി യാത്ര ചെയ്തു. വനിതാ യാത്രക്കാര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് പ്രിയദര്‍ശിനിക്ക് ലഭിച്ചത്. ദിവസം ശരാശരി 11- 12 ലക്ഷം സ്ത്രീകള്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്ര ചെയ്യുന്നുണ്ട്. 3125 ഓര്‍ഡിനറി ബസ്സുകള്‍ ആണ് സൗജന്യ യാത്രക്കായി സര്‍വീസ് നടത്തുന്നത്.
യാത്രക്കാരില്‍ 40% വരെ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. സൗജന്യ യാത്രയില്‍ ദിവസം മൂന്നര കോടിയുടെ വരുമാന നഷ്ടമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കൂടാതെ സ്വകാര്യ ബസ് വ്യവസായം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ പകുതിയോളം സ്വകാര്യ ബസ്സുകള്‍ക്കും പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി.
പിന്നാലെ ബസുകളില്‍ പരസ്യം പതിച്ചുകൊണ്ട് വരുമാനം നേടാന്‍ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കി. ബസ്സിനകത്തും പുറത്തും പരസ്യം പതിക്കാം. എന്നാല്‍ പരസ്യം കൊണ്ട് വരുമാന നഷ്ടം നികത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കുന്നു.