Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുതിയ ജാലകങ്ങൾ തുറക്കും'; 800 പേരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ നിസാരവത്കരിച്ച് മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്

VD Satheesan against Labours, Satheesan Controversy
VD Satheesan

കോറോ ഹെൽത്തിലെ തൊഴിലാളി വിരുദ്ധതയെ നിസാരവത്കരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കുറേ ജോലികൾ പോകുമ്പോൾ പുതിയ ജോലികളുടെ ജാലകങ്ങൾ തുറക്കുമെന്ന് പൊതുവേദിയിൽ വെച്ച് സതീശൻ പ്രസംഗിച്ചു. കോറോ ഹെൽത്തിലെ തൊഴിലാളി വിരുദ്ധ നയത്തിൽ യാതൊന്നും മുഖ്യമന്ത്രി പറഞ്ഞതുമില്ല. 
 
' ഇപ്പോ കണ്ടില്ലേ, 800 പേരെ പിരിച്ചുവിട്ടു ഒരു കമ്പനിയിൽ. ഒരു ദിവസം രാവിലെ ചെന്നപ്പോൾ അവർക്കു ജോലിയില്ല. കുറേ ജോലികൾ ഇല്ലാതാകുകയാണ്. പക്ഷേ കുറേ ജോലികൾ ഇല്ലാതാകുമ്പോൾ മറ്റൊരു സ്ഥലത്ത് പുതിയ ജാലകങ്ങൾ തുറക്കപ്പെടുകയാണ്, പുതിയ ജോലികളുടെ വാതിൽ തുറക്കപ്പെടുകയാണ്,' എന്നാണ് സതീശൻ പ്രസംഗിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Reporter Live (@reporterliveofficial)

സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. കുറേ പേരുടെ ജോലി പോയതിനെ ഒരു മുഖ്യമന്ത്രി ഇത്രയും നിസാരമായാണോ കാണുന്നതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. തൊഴിലാളി വിരുദ്ധ സമീപനത്തെ കുറിച്ച് സംസാരിക്കേണ്ട, തൊഴിലാളികളെ പിന്തുണയ്‌ക്കേണ്ട മുഖ്യമന്ത്രിയിൽ നിന്ന് ഇത്രയും നിലവാരം കുറഞ്ഞ രീതിയിലുള്ള പ്രതികരണം ഉണ്ടാകരുതായിരുന്നെന്നും വിമർശനമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐആർസിടിസിയുടെ പരിഷ്കരിച്ച വെബ്സൈറ്റ് ഇന്ന് മുതൽ, ഇനി എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം