Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കഴിഞ്ഞദിവസം സ്‌കൂളിലെ തന്നെ മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു

Shigella in Wayand
വയനാട്ടിൽ അഞ്ച് കുട്ടികൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാർബസേലിയോസ് എയുപി സ്‌കൂൾ വിദ്യാർഥികൾക്കാണ് രോഗബാധ. ഏഴിന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. 
 
അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, പതിനൊന്ന് വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം സ്‌കൂളിലെ തന്നെ മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 
 
നിലവിൽ 58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. രണ്ട് രക്ഷിതാക്കളും ഒരു അധ്യാപികയും ചികിത്സയിലാണ്. മാർബസേലിയോസ് എയുപി സ്‌കൂളിലെ 470 വിദ്യാർഥികൾ ഷിഗല്ല ലക്ഷണങ്ങളായ വയറിളക്കവും ചർദ്ദിയും പനിയുമായി ചികിത്സ തേടി.
 
രോഗത്തിനെതിരെ അതീവ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. വയറിളക്കം, ഛർദി എന്നീ രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ വൈദ്യസഹായം തേടുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?